|    Dec 19 Wed, 2018 6:13 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഹോക്കി ലോകകപ്പ് ; ഇന്ത്യ ജയത്തോടെ തുടങ്ങി

Published : 29th November 2018 | Posted By: kasim kzm

ഭുവനേശ്വര്‍: ദക്ഷിണാഫ്രിക്കയെ 5-0ന് തകര്‍ത്ത് ഇന്ത്യ ഹോക്കി ലോകകപ്പിലെ ജൈത്രയാത്ര തുടങ്ങി. ഇന്ത്യക്കായി സിമ്രന്‍ജീത് സിങ് രണ്ടു ഗോളുകളും ക്യാപ്റ്റന്‍ മന്‍ദീപ് സിങ്, ആകാശ് ദീപ് സിങ്, ലളിത് ഉപാധ്യായ് എന്നിവര്‍ ഓരോ ഗോളുകളും നേടി.
ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോള്‍ നേടിയ ഇന്ത്യ ഒരുനിമിഷം പതറിയ ശേഷം കളിയിലേക്കു തിരിച്ചുവരുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ഗോള്‍ മുഖത്തേക്ക് ഇരമ്പി വന്നെങ്കിലും സിമ്രന്‍ജീത് സിങിന്റെ നേതത്വത്തിലുള്ള പ്രത്യാക്രമണം ഗോളിലാണ് അവസാനിച്ചത്.
കളിതുടങ്ങി ആറാം മിനുട്ടില്‍ ഇന്ത്യയുടെ ആകാശ് ദീപ് സിങ് പന്തുമായി എതിര്‍പോസ്റ്റിലേക്ക്. പത്താം മിനുട്ടില്‍ ഹര്‍മന്‍ പ്രീതിന്റെ ഫഌക് ദക്ഷിണാഫ്രിക്കന്‍ ഗോളി രക്ഷപ്പെടുത്തി. റീബൗണ്ട് ചെയ്ത പന്ത് നേരെ മന്‍ദീപിനു മുന്നിലേക്ക്. അദ്ദേഹമത് പോസ്റ്റിലേക്ക് ആഞ്ഞടിച്ചു. (സ്‌കോര്‍ 1-0). മൂന്നു മിനുട്ടിനകം അടുത്ത ഗോളും പിറന്നു. ഇത്തവണ വരുണ്‍ നല്‍കിയ പാസ് സിമ്രജിത് ആകാശ്ദീപിനു കൊടുത്തു. പന്ത് നേരെ പോസ്റ്റിലേക്ക്. (സ്‌കോര്‍ 2-0). ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ ഏകപക്ഷീയമായ രണ്ടു ഗോളിനു മുന്നില്‍.
സിമ്രന്‍ജീത് സിങ് 43ാം മിനുട്ടില്‍ ടീമിന്റെ മൂന്നാം ഗോള്‍ നേടി. ഇന്ത്യയുടെ ഒരു പ്രത്യാക്രമണമാണ് ഗോളില്‍ അവസാനിച്ചത്. അടുത്തത് ലളിതിന്റെ വകയായിരുന്നു. പാസ് നല്‍കിയത് ആകാശ് ദീപ് സിങ്. 46ാം മിനുട്ടില്‍ സിമ്രന്‍ജീത് സിങ് ഗോള്‍ പട്ടിക തികച്ചു (5-0). ഗോള്‍വലയ്ക്കു മുന്നില്‍ മികച്ച പ്രകടനവുമായി മലയാളി താരം പി ആര്‍ ശ്രീജേഷും കൈയടി നേടി. മറ്റൊരു മല്‍സരത്തില്‍ ബെല്‍ജിയം 2-1ന് കാനഡയെ തോല്‍പിച്ചു. ഞായറാഴ്ച ബെല്‍ജിയത്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. ഇന്ത്യ 1975നു ശേഷം കപ്പ് നേടിയിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss