|    Dec 14 Fri, 2018 7:41 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഹോക്കി ലോകകപ്പ്‌: ബെല്‍ജിയത്തിനെ പിടിച്ചുകെട്ടി ഇന്ത്യ (2-2)

Published : 3rd December 2018 | Posted By: kasim kzm

ഭുവനേശ്വര്‍: കരുത്തരായ ബെല്‍ജിയത്തെ പിടിച്ചുകെട്ടി പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് സമനില. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടിയ മല്‍സരത്തില്‍ ഇഞ്ചോടിഞ്ച് മല്‍സരമാണ് നടന്നത്. ഇതോടെ ഇന്ത്യയുടെ ക്വര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമായി.
കളിയുടെ എട്ടാം മിനിറ്റില്‍ ഹെഡ്രിക്‌സ് നേടിയ ഗോളില്‍ ബെല്‍ജിയം മുന്നിലെത്തി. 39ാം മിനിറ്റില്‍ ഹര്‍മന്‍പ്രീതിലൂടെ ഇന്ത്യ ഒപ്പമെത്തി. അധികം താമസിക്കാതെ 47ാം മിനിറ്റില്‍ സിമ്രന്‍ജീത് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ 56ാം മിനിറ്റില്‍ ഗൗഗ്‌നാര്‍ഡിലൂടെ ബെല്‍ജിയം സമനില ഉറപ്പിക്കുകയായിരുന്നു. മല്‍സരത്തിന്റെ അവശേഷിച്ച സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ ആയില്ല. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് ബെല്‍ജിയം. ഇന്ത്യയാകട്ടെ അഞ്ചാമതുമാണ്.
ശക്തരായ ബെല്‍ജിയത്തിനെതിരെ പുറത്തെടുത്ത പ്രകടനം ഇന്ത്യയുടെ കുതിപ്പിന് കൂടുതല്‍ ഊര്‍ജ്ജം പകരും. കരുത്തരായ ബെല്‍ജിയവുമായുള്ള മല്‍സരം പ്രീക്വര്‍ട്ടര്‍ ഫൈനല്‍ പോരാട്ടമായാണ് കാണുന്നതെന്നാണ് ഇന്ത്യന്‍ പരിശീലകന്‍ ഹരേന്ദ്ര സിങ് പറഞ്ഞത്. സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് സിയില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടൂര്‍ണമെന്റ് ആരംഭിച്ചത്. കാനഡയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. കലിംഗ സ്‌റ്റേഡിയത്തില്‍ ഇന്നലെ രാത്രി ഏഴുമണിക്കായിരുന്നു മല്‍സരം.
അതേസമയം, പതിനാലാമത് ഹോക്കി ലോകകപ്പിന്റെ നാലാം ദിനം പൂള്‍ ഡിയിലെ ആദ്യ മല്‍സരത്തില്‍ യൂറോപ്യന്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സ് മലേഷ്യയെ ഏഴു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. പൂള്‍ ഡിയിലെ മറ്റൊരു മല്‍സരത്തില്‍ ജര്‍മനി പാകിസ്താനെ ഒരു ഗോളിനും പരാജയപ്പെടുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss