|    Mar 26 Sun, 2017 5:08 am
FLASH NEWS

ഹോക്കി പരമ്പര ഇന്ത്യക്ക്

Published : 12th October 2015 | Posted By: swapna en

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ നാലു മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യന്‍ പുരുഷ ടീം 2-1ന് സ്വന്തമാക്കി. ഇന്നലെ നടന്ന പരമ്പരയിലെ അവസാന മല്‍സരം 1-1ന് കലാശിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ പരാജയം വഴങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ടു മല്‍സരങ്ങളിലും വിജയക്കൊടി നാട്ടുകയായിരുന്നു. ഇന്നലെ നിക് റോസിലൂടെ 41ാം മിനിറ്റില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തിയിരുന്നു. എന്നാല്‍, രണ്ടു മിനിറ്റുകള്‍ക്കകം എസ്.വി സുനിലിലൂടെ ഇന്ത്യ സമനില ഗോള്‍ നേടി. കളിയില്‍ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ് മിന്നുന്ന പ്രകടനം നടത്തി.

(Visited 51 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക