|    Mar 28 Tue, 2017 4:02 am
FLASH NEWS

ഹോക്കി ടെസ്റ്റ് പരമ്പര ഓസീസിന്; ഇന്ത്യ ഷൂട്ടൗട്ടില്‍ തോറ്റു

Published : 25th November 2015 | Posted By: SMR

റാഞ്ചി: ലോക ചാംപ്യന്‍മാരായ ആസ്‌ത്രേലിയക്കെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ഹോക്കി ടെസ്റ്റ് പരമ്പര ഇന്ത്യ 1-2നു കൈവിട്ടു. മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇന്ത്യ 3-2ന്റെ ത്രസിപ്പിക്കുന്ന ജയം നേടിയതോടെ പരമ്പര 1-1ന് തുല്യമായി. ഇതോടെ ജേതാക്കളെ കണ്ടെത്താന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നു. ഷൂട്ടൗട്ടില്‍ 3-2 നാണ് ഓസീസ് ജയിച്ചുകയറിയത്.
നേരത്തേ പരമ്പരയിലെ ആദ്യമല്‍സരം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാമത്തെ കളിയി ല്‍ ഓസീസ് വെന്നിക്കൊടി പാറിക്കുകയായിരുന്നു.
ആവേശകരമായ മൂന്നാമത്തെ കളിയില്‍ ഇന്ത്യയാണ് ആ ദ്യം ലീഡ് നേടിയത്. 17ാം മിനിറ്റി ല്‍ വി ആര്‍ രഘുനാഥാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്. 36ാം മിനിറ്റില്‍ ട്രെന്റ് മിറ്റണിലൂടെ ഓസീസ് സ്‌കോര്‍ തുല്യമാക്കി. എന്നാല്‍ ആറു മിനിറ്റിനകം രൂപീന്ദര്‍ പാല്‍ സിങിന്റെ ഗോളി ല്‍ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു.
54ാം മിനിറ്റില്‍ മിറ്റണ്‍ വീ ണ്ടും ലക്ഷ്യം കണ്ടതോടെ ഓസീസ് 2-2ന് ഒപ്പമെത്തി. ഫൈനല്‍ വിസിലിന് സെക്കന്റുകള്‍ ബാക്കിനില്‍ക്കെ ആകാശ്ദീപ് സിങ് ഇന്ത്യയുടെ വിജയഗോള്‍ കണ്ടെത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day