|    Oct 20 Sat, 2018 8:25 pm
FLASH NEWS
Home   >  News now   >  

ഹോക്കി ടീമിന്റെ മോശം പ്രകടനം: റോളന്റ് ഓള്‍ട്ട്മാന്‍സിനെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കി

Published : 2nd September 2017 | Posted By: ev sports


ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് റോളന്റ് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കി. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് റോളന്റ് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കിയത്. ജൂണില്‍ ലണ്ടനില്‍ നടന്ന വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനലിലെ ഇന്ത്യയുടെ മോശപ്പെട്ട പ്രകടനമാണ് ഓള്‍ട്ട്മാന്‍സിന്റെ സ്ഥാനം നഷ്ടപ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ ആറാം സ്ഥാനം മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്.
റോളന്റ് ഓള്‍ട്ട്മാന്‍സിന് പകരക്കാരനായി ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണിനെ താല്‍ക്കാലിക പരിശീലകനായി ചുമതലപ്പെടുത്തി.നേരത്തെ ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് മാനേജരായിരുന്ന ഓള്‍ട്ട്മാന്‍സ് 2015ലാണ് ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റത്.കഴിഞ്ഞ വര്‍ഷത്തെ ടീമിന്റെ പ്രകടനം വിലയിരുത്തിയശേഷമാണ് ഓള്‍ട്ട്മാന്‍സിനെതിരെ നടപടി സ്വീകരിച്ചതെന്ന് ഹോക്കി ഇന്ത്യ ചെയര്‍മാന്‍ ഹര്‍ബീന്ദര്‍ സിങ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss