|    Jul 24 Mon, 2017 4:16 pm
Home   >  Todays Paper  >  page 11  >  

ഹോക്കി: ഇന്ത്യ ജയത്തോടെ തുടങ്ങി

Published : 7th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ നായകത്വത്തില്‍ ആദ്യമായി ഇറങ്ങിയ ഇന്ത്യക്ക് പുരുഷ ഹോക്കിയില്‍ വിജയത്തുടക്കം. ഇന്നലെ നടന്ന ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ അയര്‍ലന്‍ഡിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ നീലപ്പട തുരത്തിയത്. 2000ലെ സിഡ്‌നി ഒളിംപിക്‌സിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ആദ്യ മല്‍സരത്തില്‍ ജയം നേടുന്നത്.
ഇന്ത്യയുടെ മൂന്നു ഗോളും പെനല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു. ഇരട്ടഗോള്‍ നേടിയ രൂപീന്ദര്‍ പാല്‍ സിങാണ് ഇന്ത്യയുടെ വിജയശില്‍പ്പി. മറ്റൊരു ഗോ ള്‍ വി ആര്‍ രഘുനാഥിന്റെ വകയായിരുന്നു. ജോണ്‍ ജര്‍മെയ്‌നും ഹാര്‍ട്ടെയും അയര്‍ലന്‍ഡിന്റെ ഗോളുകള്‍ മടക്കി.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ലീഡ് കരസ്ഥമാക്കി. രഘുനാഥാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്. മറ്റൊരു പെനല്‍റ്റി കോര്‍ണറിലൂടെ രൂപീന്ദര്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നിക്ഷേപിച്ചു. വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെയാണ് താരം ലക്ഷ്യം കണ്ടത്. മൂന്നാം ക്വാര്‍ട്ടറില്‍ ജര്‍മെയ്ന്‍ അയര്‍ലന്‍ഡിന്റെ ആദ്യ ഗോള്‍ മടക്കി.
അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ വിജയമുറപ്പാക്കി രൂപീന്ദര്‍ പെനല്‍റ്റി കോര്‍ണറിലൂടെ മൂ ന്നാം ഗോളും നിക്ഷേപിച്ചു.  മല്‍ സരം അവസാനിക്കാന്‍ അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി ഹാര്‍ട്ടെ അയര്‍ലന്‍ഡിന്റെ രണ്ടാം ഗോള്‍ തിരിച്ചടിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക