|    Jan 19 Thu, 2017 8:44 pm
FLASH NEWS
Home   >  Sports  >  Others  >  

ഹോക്കിയില്‍ അര്‍ജന്റീനയ്ക്ക് കന്നി സ്വര്‍ണം

Published : 20th August 2016 | Posted By: SMR

ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായി പുരുഷ ഹോക്കിയില്‍ അര്‍ജന്റീനയ്ക്ക് സ്വര്‍ണം. കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീന 4-2ന് ബെല്‍ജിയത്തെ പരാജയപ്പെടുത്തുകയായിരുന്നു. കളിയുടെ മൂന്നാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയതിനു ശേഷമാണ് അര്‍ജന്റീന ശക്തമായ തിരിച്ചുവരവ് നടത്തിയത്.
12ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയ അര്‍ജന്റീന 10 മിനിറ്റുകള്‍ക്കിടെ രണ്ട് തവണ നിറയൊഴിച്ച് മല്‍സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. അര്‍ജന്റീനയ്ക്കു വേണ്ടി ക്യാപ്റ്റന്‍ പെഡ്രോ ഇബാറ (12ാം മിനിറ്റ്), ഇഗ് നാസിയോ ഓര്‍ട്ടിസ് (15), ഗോണ്‍സാലോ പില്ലറ്റ് (22), അഗസ്റ്റിന്‍ മാസ്സില്ലി (60) എന്നിവരാണ് ലക്ഷ്യം കണ്ടത്. ടന്‍ഗെ കോസിന്‍സ് (മൂന്നാം മിനിറ്റ്), ഗൗതിയര്‍ ബൊക്കാര്‍ഡ് (45) എന്നിവരാണ് ബെല്‍ജിയത്തിന്റെ സ്‌കോറര്‍മാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക