|    Oct 21 Sat, 2017 3:26 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഹോക്കിയിലും ഇന്ത്യ പുറത്ത്

Published : 15th August 2016 | Posted By: SMR

മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ കീഴില്‍ മെഡല്‍ മോഹവുമായി റിയോയിലെത്തിയ ഇന്ത്യക്ക് നിരാശ. പുരുഷ വിഭാഗം ഹോക്കിയിലും ഇന്ത്യയുടെ മെഡല്‍ മോഹം അവസാനിച്ചു.
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബല്‍ജിയത്തോട് തോറ്റാണ് ഇന്ത്യ പുറത്തായത്. മല്‍സരത്തില്‍ ബല്‍ജിയം 3-1നാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഒരു ഗോളിനു മുന്നില്‍ നിന്നതിനു ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. 15ാം മിനിറ്റില്‍ ആകാശ്ദീപ് സിങാണ് ഇന്ത്യക്കു വേണ്ടി ലക്ഷ്യംകണ്ടത്.
എന്നാല്‍, സെബാസ്റ്റ്യന്‍ ഡോക്കിയറിന്റെ ഇരട്ട ഗോള്‍ ഇന്ത്യയുടെ സെമി ഫൈനല്‍ മോഹം അവസാനിപ്പിക്കുകയായിരുന്നു. ടോം ബൂണാണ്  ബല്‍ജിയത്തിന്റെ മറ്റൊരു സ്‌കോറര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക