|    Mar 24 Fri, 2017 9:41 am
FLASH NEWS

ഹോം നഴ്‌സിങ് സംഘടനാ സെക്രട്ടറിയുടെ അറസ്റ്റ്: ഗൂഢാലോചനയെന്നു പരാതി

Published : 6th October 2016 | Posted By: SMR

കോട്ടയം: ഹോം നഴ്‌സിങ് സംഘടനാ സെക്രട്ടറി എ കെ ശ്രീകുമാറിനെ പോലിസ് അറസ്റ്റ് ചെയ്തതു വ്യാജരേഖകള്‍ ചമച്ചെന്നു പരാതി. ശ്രീകുമാറിനെതിരേ കുന്നംകുളം സ്വദേശിനി ആലീസ് തോമസ് നല്‍കിയ പരാതിയില്‍ 2016 ജൂണില്‍ കുന്നംകുളം പോലിസ്, കോട്ടയത്തെത്തി എ കെ ശ്രീകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
ഈ സംഭവത്തില്‍ കുന്നംകുളം എസ്‌ഐ ടി പി ഫര്‍ഷാദ്, എഎസ്‌ഐ രാജന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ആലീസ് തോമസിന്റെ അഭാവത്തില്‍ ഹോംനഴ്‌സിങ് സംഘടനാ യോഗത്തില്‍ ഇവര്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ യോഗം ആലീസ് തോമസിനെ സംഘടനയില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചു. ഇതിന്റെ പ്രതികാരനടപടിയായാണ് ആലീസ് സ്ത്രീത്വത്തെ അപമാനിച്ചു എന്നും പറഞ്ഞ് ശ്രീകുമാറിനെതിരേ പരാതിനല്‍കിയതെന്നും പറയുന്നു. ശ്രീകുമാറിനെതിരായ കേസിലെ പ്രധാന ആരോപണം ആലീസിനെ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചു എന്നതാണ്.  എന്നാല്‍ ശ്രീകുമാറിന്റെ കോള്‍ ലിസ്റ്റ് ഇതുവരെ പരിശോധിച്ചിട്ടില്ല.
ജൂണ്‍ ഒമ്പതിന് അറസ്റ്റിലായ ശ്രീകുമാറിനെ റിമാന്‍ഡ് ചെയ്യണമെന്ന ഗൂഢ ഉദ്ദേശ്യത്തോടെ നിയമസഹായത്തിനായി അഡ്വ. എല്‍സയെ വിളിച്ചറിയിച്ചു എന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ വ്യാജമായി എഴുതിച്ചേര്‍ക്കുകയായിരുന്നു. ഇതു സംബന്ധിച്ച കാണിച്ച് അഡ്വ. എല്‍സ തൃശൂര്‍ റൂറല്‍ എസ്പിക്ക് പരാതിനല്‍കിയിട്ടുണ്ട്. കൂടാതെ  ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത വിവരം സ്‌റ്റേഷനിലെ യാതൊരുവിധ റിക്കാര്‍ഡുകളിലും ഔദ്യോഗികമായി ചേര്‍ത്തില്ലെന്ന് മാത്രമല്ല, കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിരുന്നുമില്ല. അറസ്റ്റിന് കാരണമായെന്നു പറയുന്ന പരാതിപോലും വ്യാജമായി സൃഷ്ടിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
കോട്ടയത്തുവച്ച് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തതിന്റെ മെമ്മോ തയ്യാറാക്കിയിട്ടുള്ളതു കുന്നംകുളം പോലിസ് സ്‌റ്റേഷനില്‍വച്ചാണ്. സാക്ഷികളായി ഒപ്പിട്ടിരിക്കുന്നവര്‍ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന പോലിസുകാര്‍ തന്നെയാണ്. ആലീസ് തോമസുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയും വ്യാജരേഖകള്‍ ചമച്ചും തന്നെ കള്ളക്കേസില്‍ പെടുത്തിയ കുന്നംകുളം പോലിസ് സ്‌റ്റേഷന്‍ എസ്‌ഐ ടി പി ഫര്‍ഷാദ്, എഎസ്‌ഐ രാജന്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ശ്രീകുമാര്‍ ആവശ്യപ്പെട്ടു.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക