|    Jun 25 Sun, 2017 5:34 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഹോം ഗ്രൗണ്ടില്‍ ചെന്നൈക്ക് സൂപ്പര്‍ ജയം

Published : 16th November 2016 | Posted By: SMR

ചെന്നൈ: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ചെന്നൈയ്ന്‍ എഫ്‌സി പൂനെസിറ്റിയെ തോല്‍പ്പിച്ചു. ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ചെന്നൈയ്ന്‍ വിജയം നേടിയത്. ചെന്നൈയ്‌നുവേണ്ടി ജെജെ ലാല്‍പെക്കുലുവും റാഫേല്‍ അഗസ്‌റ്റോയുമാണ് ഗോളുകള്‍ നേടിയത്.
ടീമില്‍ വന്‍ അഴിച്ചുപണിയുമായാണ് ചെന്നൈയ്‌നെ കോച്ച് മറ്റരാസി കളത്തിലിറക്കിയത്. അഞ്ച് മാറ്റങ്ങള്‍ ചെന്നൈയ്ന്‍ ടീമില്‍ വരുത്തിയപ്പോള്‍ മധ്യനിരയില്‍ കളിക്കാന്‍ മലയാളിത്താരം സക്കീറിന് അവസരം ലഭിച്ചു. കളിയുടെ പത്താമിനിറ്റില്‍ ഗോളിമാത്രം മുന്നില്‍ നില്‍ക്കെ റാഫേല്‍ നല്‍കിയ പാസിനെ സുസി പിടിച്ചെടുത്തെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. കളിയില്‍ മികച്ച മേധാവിത്വം ചെന്നൈയ്ന്‍ പുലര്‍ത്തിയപ്പോള്‍ പൂനെ നിര ശരിക്കും വെള്ളം കുടിച്ചു. കളിയുടെ 20ാം മിനിറ്റില്‍ ഒരു ഷോട്ട് മാത്രമാണ് പൂനെയ്ക്ക് എടുക്കാനായത്. നിലവിലെ ജേതാക്കളായ ചെന്നൈയ്‌നെ വിജയതീരത്തെത്തിക്കാന്‍ കോച്ച് മറ്റരാസി ടച്ച് ലൈനിലൂടെ നടന്ന് നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ഗോളടിക്കാന്‍ ടീമിനായില്ല.
ആദ്യ പകുതിയുടെ 44ാം മിനിറ്റില്‍ ചെന്നൈയ്ന്‍ കരുത്തുതെളിയിച്ച് ലക്ഷ്യം കണ്ടു. ഇന്ത്യന്‍ താരം ജെജെ ലാല്‍പെക്കുലുവാണ് ചെന്നൈയ്ക്കായി ആദ്യം വലകുലുക്കിയത്. ഒന്നാം പകുതിയില്‍ 1-0 ന്റെ ലീഡോഡെയാണ് ചെന്നൈയ്ന്‍ കളം വിട്ടത്.
രണ്ടാം പകുതിയിലും ചെന്നൈയ്ന്‍ കളിമികവാവര്‍ത്തിച്ചു. രണ്ടാം പകുതിയില്‍ പൂനെയ്ക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും ലൂക്കയെടുത്ത ഷോട്ടിന് ലക്ഷ്യം കാണാനായില്ല. 51ാം മിനിറ്റില്‍ ചെന്നൈയ്ന്‍ വീണ്ടും ഗോള്‍വലകുലുക്കി പൂനയെ ഞെട്ടിച്ചു. റാഫേല്‍ അഗസ്‌റ്റോയുടെ ക്രോസിനെ ഡേവിഡ് സുചിയാണ് മികച്ച ഹെഡറിലൂടെ വലയിലെത്തിച്ചത്. ഗോള്‍വഴക്കത്തോടെ പൂനെ നിര കൂടുതല്‍ ഉണര്‍ന്നു കളിച്ചെങ്കിലും ചെന്നൈയ്ന്‍ പ്രതിരോധത്തെ തകര്‍ക്കാനായില്ല. പൂനെ കോച്ച് ഹെബാസ് ഡിഫന്‍ഡര്‍മാരെ മാറ്റി സ്‌ട്രൈക്കര്‍മാരെ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല.മല്‍സരം മുഴുവന്‍ സമയം പൂര്‍ത്തിയായപ്പോള്‍ 2-0 ന്റെ തോല്‍വിയും ഏറ്റുവാങ്ങിയാണ് പൂനെ മൈതാനം വിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക