|    Jul 16 Mon, 2018 6:22 pm
FLASH NEWS

ഹോംഷോപ്പ്: മികച്ച നേട്ടംകൈവരിച്ച് പുതുപ്പാടി കുടുംബശ്രീ

Published : 9th September 2017 | Posted By: fsq

 

താമരശ്ശേരി:തദ്ദേശീയമായ ഉല്‍പാദനവും പ്രാദേശികമായ വിപണനവും ഏകോപിപ്പിച്ച് പ്രാദേശിക സാമ്പത്തിക വികസനത്തിന് മുതല്‍ക്കൂട്ടായ കുടുംബശ്രീ സംരംഭകര്‍ ഉല്പാദിപ്പിക്കുന്ന വിവിധ ഉല്‍പന്നങ്ങള്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വില്പന നടത്തുന്ന പദ്ധതിയായ ഹോംഷോപ്പ് പദ്ധതിയില്‍ രണ്ടാം വട്ടവും കൊടുവള്ളി ബ്ലോക്കില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മികച്ച നേട്ടം കൈവരിച്ചു. കൂടുതല്‍ വില്പന നടത്തിയ ഗ്രാമപഞ്ചായത്തിനും, കൂടുതല്‍ വില്പന നടത്തിയ സംരംഭകക്കുമുള്ള അംഗീകാരവുമാണ് പുതുപ്പാടിക്ക് ലഭിച്ചത് .2016-17 കാലയളവില്‍ 12,50000 രൂപയുടെ വില്പനയാണ് പുതുപ്പാടിയില്‍ നടന്നത.് പെരുമ്പള്ളി വാര്‍ഡിലെ എം.ഷരീഫ എന്ന സംരംഭകക്കാണ് കൂടുതല്‍ വില്പന നടത്തിയതിനുള്ള അംഗീകാരം ലഭിച്ചത്. ജില്ലയില്‍ 58 ഗ്രാമരഞ്ചായത്തില്‍ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പുതുപ്പാടിയില്‍ 2015 ല്‍ ആരംഭിച്ച ഹോംഷോപ്പ് പദ്ധതിയില്‍ ഇപ്പോള്‍ ഏഴ്് സംരംഭകരാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംരംഭകര്‍ക്ക് കോഴിക്കോട് കുടുംബശ്രീ മിഷന്റെ കീഴീല്‍ കൊയിലാണ്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സബര്‍മതി കമ്മ്യൂണിറ്റി മാര്‍ക്കറ്റിംഗ് ടീമാണ് .അംഗങ്ങള്‍ ഉല്പാദിപ്പിക്കുന്ന വിവിധ ഉല്‍പന്നങ്ങളായ സോപ്പ്, സോപ്പ്‌പൊടി, അച്ചാറുകള്‍, മസാല പൊടികള്‍, ഹെയര്‍ ഓയില്‍, എന്നിവ എത്തിച്ച് കൊടുക്കുകയും ഈ ഉല്‍പന്നങ്ങള്‍ വീടുകള്‍ തോറും കയറിയിറങ്ങി വില്പന നടത്തുകയുമാണ് ചെയ്യുന്നത്. മാസംതോറും നടക്കുന്ന അവലോകന യോഗത്തിന് മുന്‍പ് വില്പന നടത്തിയതിന്റെ വിശദാംശങ്ങള്‍ ഗ്രൂപ്പിന്റെ പ്രതിനിധിക്ക് കൈമാറുകയും, അവലോകന യോഗത്തില്‍ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാണ് ചെയ്ത് വരുന്നത്. ഡോളി വര്‍ഗീസ്, സുമി രഞ്ജീത്ത്, എം,ഷരീഫ, ലിസി വര്‍ഗീസ്, ലാലി ഏലിയാസ്, സഫിയ, റംല എന്നിവരാണ് ഹോംഷോപ്പ് സംരംഭകരായി പ്രവര്‍ത്തിക്കുന്നവര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss