|    Oct 23 Mon, 2017 3:17 pm
FLASH NEWS

ഹോംഗാര്‍ഡിനെ മര്‍ദ്ദിച്ച സംഭവം: മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Published : 28th November 2016 | Posted By: SMR

മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡിനെ മര്‍ദ്ദിച്ച സംഭത്തില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. വണ്ടന്‍പതാല്‍ വരിക്കാനി ഈട്ടികാലായില്‍ ഷെഫിന്‍ (20), മാങ്ങാപാറ പുതുമംഗലത്തില്‍ അനന്ദു (20), പനക്കച്ചിറ പുളിക്കല്‍ അജയ് (20) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഹോംഗാര്‍ഡ് രാജേന്ദ്രപ്രസാദിനാണ് മര്‍ദ്ദനമേറ്റത്. ഒരു ബൈക്കില്‍ മൂവരും ടൗണിലൂടെ നിയമം തെറ്റിച്ച് മറ്റു വാഹനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കി കടന്നുപോവുന്നതിനിടെ ഹോം ഗാര്‍ഡ് ഇവരെ താക്കീത് ചെയ്തു. ഇതേ തുടര്‍ന്ന് യുവാക്കള്‍ ഹോംഗാര്‍ഡിനെ അസഭ്യം പറയുകയും രാജേന്ദ്രപ്രസാദ് ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുക്കുകയും ചെയ്തു. ഇത് കണ്ട് ബൈക്കില്‍ നിന്ന് ഇറങ്ങിയ യുവാക്കള്‍ പൊതുജനമധ്യത്തില്‍ ഹോംഗാര്‍ഡിനെ മര്‍ദ്ദിക്കുകയായിരുന്നു. മറ്റ് യാത്രക്കാരും െ്രെഡവര്‍മാരും ഇവരെ പിടിച്ചുമാറ്റുകയും പോലിസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക