|    Oct 18 Wed, 2017 7:39 am
FLASH NEWS

ഹൈസ്‌കൂള്‍ പടിയില്‍ റോഡ്; തകര്‍ന്ന റോഡിലൂടെ ദുരിത യാത്ര

Published : 25th January 2016 | Posted By: SMR

വെട്ടത്തൂര്‍: ഹൈസ്‌കൂള്‍പടിയില്‍ റോഡ് തകര്‍ന്ന് കാല്‍നട യാത്ര പോലും ദുസ്സഹമാകുന്നു. പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഹൈസ്‌കൂള്‍ പടിയില്‍ നിന്ന് ഏഴുതല ഭാഗത്തേക്ക് ബന്ധിപ്പിക്കുന്ന റോഡിന്റെ തകര്‍ച്ചയാണ് യാത്ര ദുസ്സഹമാക്കിയിരിക്കുന്നത്. പരിസരവാസികളും വിദ്യാര്‍ഥികളടക്കം കാല്‍നട യാത്രക്കാരും ഇതുമൂലം ദുരിതത്തിലായത്. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങ ള്‍ സഞ്ചരിക്കുന്ന റോഡാണിത്. നേരത്തെ, ഗതാഗത യോഗ്യമല്ലാത്ത വിധം തകര്‍ന്ന് യാത്ര ദുരിതമായതോടെ റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രദേശത്തെ ഒരു വിഭാഗം ആളുകള്‍ വോട്ട് ബഹിഷ്‌ക്കരണവുമായി രംഗത്തെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് മന്ത്രി മഞ്ഞളാംകുഴി അലിയുടെ സ്‌നേഹ സംഗമത്തിനിടെ റോഡിന്റെ നവീകരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചതായും മഴമാറി നവീകരണ പ്രവൃത്തികള്‍ തുടങ്ങുമെന്നറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് റോഡിന്റെ 160 മീറ്ററോളം വരുന്ന ഏതാനും ചില ഭാഗങ്ങള്‍ പഞ്ചായത്ത് ഭരണ സമിതിയുടെ ഫണ്ടില്‍ നിന്നും നവീകരിക്കുക മാത്രമാണ് ചെയ്തത്.
ബാക്കി വരുന്ന പലയിടങ്ങളിലും ഇപ്പോഴും കുഴികള്‍ രൂപപ്പെട്ട് തകര്‍ന്ന നിലയിലാണുള്ളത്. ഇതോടെ റോഡ് ടാറിങ് നടത്തി ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ശക്തമാവുകയാണ്. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ അധിക്യതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക