|    Jun 20 Wed, 2018 11:30 am

ഹൈസ്‌കൂള്‍ ഗ്രൗണ്ട് വിട്ടുനല്‍കിയത് വിവാദമായി

Published : 12th October 2016 | Posted By: Abbasali tf

മഞ്ചേരി: ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിന് മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് വിട്ടുനല്‍കിയത് വിവാദമായി. ഇന്നലെ വിജയദശമി ദിനത്തിലാണ് കൈയില്‍ മുള വടികളേന്തി ടൗണിലുടനീളം മാര്‍ച്ച് നടത്തിയ ശേഷം ഗ്രൗണ്ടില്‍ സമാപിച്ചത്. സ്‌കൂള്‍ ആവശ്യങ്ങള്‍ക്കും മറ്റു സാമൂഹിക ആവശ്യങ്ങള്‍ക്കും മറ്റുമാണ് ഗ്രൗണ്ട് അനുവദിക്കാറുള്ളത്. പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുള്ള പാര്‍ട്ടികള്‍ക്കോ മറ്റോ നല്‍കരുതെന്നും ഈയിടെ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. അതുപ്രകാരം വര്‍ഗീയ പ്രവര്‍ത്തങ്ങള്‍ നടത്തുന്ന ആര്‍എസ്എസിനു തന്നെ ആദ്യമായി ഗ്രൗണ്ട് വിട്ടുനല്‍കേണ്ടി വന്നതോടെയാണ് സ്‌കൂള്‍ ജീവനക്കാരും പിടിഎയും പ്രതിക്കൂട്ടിലായിരിക്കുന്നത്. സ്‌കൂള്‍ ആവശ്യത്തിന് മാത്രമേ ഗ്രൗണ്ട് ഉപയോഗിക്കാന്‍ പാടുള്ളുവെന്നായിരുന്നു നേരത്തെ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.പിന്നീടാണ് മാറ്റം വരുത്തി പുതിയത് ഇറങ്ങിയത്. എങ്കിലും ആര്‍എസ്എസ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് വ്യക്തമായി അറിവുണ്ടായിട്ടും അനുമതി നല്‍കിയതിന് പിന്നില്‍ പോലിസിന്റെ സമ്മര്‍ദ്ദവുമുണ്ടെന്നാണ് വിവരം. വര്‍ഷങ്ങള്‍ക്കു മുമ്പ് റോവേഴ്‌സ് ഫുട്‌ബോള്‍ നടത്താന്‍ പോലും അനുമതി നിഷേധിച്ചിരുന്നു. പിന്നീട് കോടതിയില്‍നിന്നും അനുമതി വാങ്ങിയാണ് സെവന്‍സ് ഫുട്‌ബോള്‍ നടത്തിയത്. സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്നാണു നാട്ടുകാര്‍ പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss