|    Jan 20 Fri, 2017 5:04 am
FLASH NEWS

ഹൈസ്‌കൂളിന് സമീപത്തെ ധാന്യപ്പൊടി നിര്‍മാണ കേന്ദ്രം പരിസരമലിനീകരണം സൃഷ്ടിക്കുന്നതായി പരാതി

Published : 7th October 2016 | Posted By: Abbasali tf

ആനക്കര: ആനക്കര ഹൈസ്‌കൂളിന് സമീപത്തെ ധാന്യപ്പൊടി നിര്‍മാണം കേന്ദ്രം പരിസര മലിനീകരണം സൃഷ്ടിക്കുന്നതായി പരാതി. ആനക്കര ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുളള ആനക്കര ഫുഡ് ആന്റ് പ്രോസസിങ് (മലബാര്‍ ടേസ്റ്റ്) കമ്പനിക്കെതിരെയാണ് പരാതി. ഹൈസ്‌കൂളിന് ,പുറമെ ,ലക്ഷം വീട് കോളനി, അങ്കണവാടി, കോളജ് എന്നിവയെല്ലാം ഇതിന് സമീപത്താണ് പ്രവര്‍ത്തിക്കുന്നത്. മുളക് അടക്കമുള്ള ധാന്യങ്ങള്‍ പൊടിച്ച് പാക്കറ്റിലാക്കി വിദേശത്ത് ഉള്‍പ്പെടെ കയറ്റി അയക്കുന്ന കമ്പിനിയാണിത്. ഇപ്പോള്‍ ഇവിടെ നിന്നുളള മുളക്‌പൊടിയുടെ രൂക്ഷ ഗന്ധം വിദ്യാര്‍ഥികള്‍ക്കും സമീപവാസികള്‍ക്കും ശ്വാസ തടസ്സമുള്‍പ്പെടെയുണ്ടാക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഷ്ട്രീയ സ്വാധിനം ഉപയോഗിച്ചാണ് കമ്പനിക്ക് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതിയുണ്ടാക്കിയത്. എന്നാല്‍ കമ്പിനിയുടെ പ്രവര്‍ത്തനം ഇരട്ടിയായി മാറിയതോടെയാണ് നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദുരിതമായി മാറിയത്. ധാന്യങ്ങള്‍ പൊടിക്കുന്നതിന് പുറമെ സാധനങ്ങള്‍ പാക്കറ്റിലാക്കുന്നതിന് വേണ്ടി പ്ലാസ്റ്റിക്ക് കവറുകളും ഇവിടെ നിന്നുതന്നെയാണ് ഉണ്ടാക്കുന്നത്. അതിനാല്‍ പ്ലാസ്റ്റിക്കിന്റെ രൂക്ഷ ഗന്ധവുമുണ്ട്. ഇവിടെ മലിനീകരണ പ്രശ്‌നം മാത്രമല്ല തൊഴില്‍ പീഡനവുമുണ്ടെന്ന പരാതിയുമുയരുന്നു. കമ്പനിക്കെതിരേ ജനകീയ സമരമുള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ ശ്രമം.ാേ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക