|    Jul 22 Sun, 2018 9:50 pm
FLASH NEWS

ഹൈവേ പട്രോളിങ് ഡ്യൂട്ടിക്കായി പുനലൂരില്‍ ഇനി പോലിസ് ബൈക്കും

Published : 14th September 2017 | Posted By: fsq

 

പുനലൂര്‍: റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഹൈവേ പട്രോളിങ് ഡ്യൂട്ടിയ്ക്കായി സംസ്ഥാന പോലിസ് മേധാവി പുനലൂര്‍ പോലിസ് സബ് ഡിവിഷനിലേയ്ക്ക് പട്രോളിങിനായി പുതിയതായി അനുവദിച്ച ബൈക്ക് പട്രോള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പുനലൂര്‍ ഡിവൈഎസ്പി ബി കൃഷ്ണകുമാര്‍ അറിയിച്ചു. നിലവിലുള്ള ഹൈവേ പട്രോളിങ് വാഹനത്തിന് പുറമേയാണ് നാഷണല്‍ ഹൈവേയില്‍ പട്രോളിങ്ങിനായി പുതിയ ബൈക്ക് കൂടി അനുവദിച്ചിട്ടുള്ളത്. ആര്യങ്കാവ് മുതല്‍ ചെങ്ങമനാട് വരെയുള്ള എന്‍എച്ച് 744ന്റെ ഭാഗങ്ങളിലാണ് പുതിയ വാഹനത്തിന്റെ സേവനം ലഭ്യമാവുന്നത്. കൊല്ലം റൂറല്‍ ജില്ലാ പോലിസ് മേധാവി ബി അശോകന്‍ ഐപിഎസ്സിന്റെ നിര്‍ദ്ദേശപ്രകാരം നാല് പോലിസ് ഉദ്യോഗസ്ഥരേയും ഇതിനായി നിയോഗിച്ചുട്ടുള്ളതാണ്. ഹൈവേയിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ബൈക്ക് പട്രോളിംഗ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് പോലിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss