|    Oct 20 Fri, 2017 9:51 pm
FLASH NEWS

ഹൈവേ കേന്ദ്രീകരിച്ച് മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍

Published : 14th July 2017 | Posted By: fsq

 

ഇരിട്ടി: ഹൈവേകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ടുപേരെ ഇരിട്ടി എസ്‌ഐ സഞ്ജയ് കുമാറിന്റെ   നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശി പി എ മന്‍സൂര്‍, ചെര്‍ക്കള മാണിക്കുന്ന് സ്വദേശി ജുനൈദ് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഇരിട്ടി ടൗണില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് നിരവധി മോഷണക്കേസുകളില്‍ പ്രതികളാണെന്ന് വ്യക്തമായത്. തലശ്ശേരി-വളവുപാറ റോഡ് പുനര്‍ നിര്‍മാണ പ്രവൃത്തി നടത്തുന്ന ഇ കെ കെ കണ്‍സ്ട്രക്്ഷന്‍ കമ്പനി അധികൃതരുടെ കൈയ്യില്‍ നിന്നു രണ്ടുമാസം മുമ്പ് കാണാതായ മൊബൈല്‍ ഇവരില്‍ നിന്നു പോലിസ് കണ്ടെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക