|    Oct 20 Sat, 2018 11:22 pm
FLASH NEWS

ഹൈവേയില്‍ യാത്ര ദുരിതം:റോഡ് തകര്‍ന്ന് വെള്ളക്കെട്ടായി

Published : 18th September 2017 | Posted By: fsq

 

ഹരിപ്പാട്:തിരക്കേറിയ  ഹരിപ്പാട്  കടപ്ര  ലിങ്ക് ഹൈവേയില്‍  വീയപുരം കിഴക്ക്  പാളയത്തില്‍  പടി, മുറിഞ്ഞപുഴ, ഇര തോട്  പ്രദേശങ്ങളിലാണ്  റോഡില്‍  വലിയ  കുഴികള്‍  രൂപപ്പെട്ട്   വെളളക്കെട്ടായി  മാറിയത്. മഴ  ശക്തമായതോടെ  കുഴിയില്‍  വെള്ളം നിറഞ്ഞ്  കിടക്കുന്നതിനാല്‍  അപകടത്തില്‍  പെടുന്നത്  ഇരുചക്ര  വാഹന യാത്രക്കാരാണ്. പാളയത്തില്‍  പടി, മുറിഞ്ഞപുഴ പടി എന്നിവിടങ്ങളില്‍  ആലപ്പുഴ  കുടിവെള്ള പദ്ധതിയ്ക്ക്  പൈപ്പുകള്‍  സ്ഥാപിക്കുന്നതിനു  വേണ്ടി  റോഡ് വെട്ടിപ്പൊളിച്ചിരുന്നു. ശേഷം മതിയായ  നിലവാരമില്ലാതെയുള്ള നിര്‍മ്മാണമാണ്  റോഡിന്റെ  ഇപ്പോഴത്തെ  ദുരവസ്ഥ ക്ക്  കാരണം’  ഹരിപ്പാട്  അമ്പലപ്പുഴ റെയില്‍ പാത  ഇരട്ടിപ്പിക്കുന്നതിന്റെ  ഭാഗമായി അമിത  ഭാരം  കയറ്റിയുള്ള  ചരക്കു വാഹനങ്ങള്‍ സഞ്ചരിച്ചത് റോഡിന്റെ തകര്‍ച്ച  ഇരട്ടിക്കുന്നതിന്  കാരണമായി.തുടര്‍ന്ന്  നട്ടുകാര്‍   സംഘടിച്ച് റോഡ്  ഉപരോധിച്ചതോടെ  പോലീസും  പൊതുമരാമത്ത്  എഞ്ചിനിയറും   സ്ഥലത്തെത്തി  ചര്‍ച്ച നടത്തുകയും താത്കാകാലിക  നടപടി സ്വീകരിക്കയും  ചെയ്തിരുന്നു.’  റോഡിന്റെ  നവീകരണ  പ്രവര്‍ത്തനങ്ങള്‍ക്ക്  തുക  അനുവദിച്ചിട്ടുണ്ടെന്നും പോലീസിന്റെ സാന്നിദ്ധ്യത്തില്‍ എഞ്ചിനിയര്‍ പ്രദേശവാസികള്‍ക്ക്  ഉറപ്പ് നല്‍കിയിരുന്നെങ്കിലും  തുടര്‍ നടപടിങ്കള്‍ ഒന്നുമായില്ല’ റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച്  യാത്രാ യോഗ്യമാക്കുന്നതിന്  നടപടി സ്വീകരിക്കണമെന്ന  ആവശ്യം  ശക്തമാകുന്നു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss