|    Nov 20 Mon, 2017 9:37 am
FLASH NEWS
Home   >  Kerala   >  

ഹൈറേഞ്ചില്‍ കാല വര്‍ഷം നാശം വിതയ്ക്കുന്നു; ഉരുള്‍പൊട്ടി വ്യാപക കൃഷിനാശം

Published : 10th August 2017 | Posted By: shadina sdna


അടിമാലി: രാജാക്കാട് രാജകുമാരി എ ഡിവിഷനില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടി വ്യാപക കൃഷിനാശം. ഏക്കര്‍ കണക്കിനു സ്ഥലത്തെ വിളവെടുത്തുകൊണ്ടിരുന്ന ഏലച്ചെടികള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ബി ഡിവിഷന്‍  പെരിയകനാല്‍ റോഡില്‍ മാസ് എസ്‌റേററ്റിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. തറപ്പേല്‍ ബേബി, കുഴിമറ്റം ശാരദ, സെല്‍വം എന്നിവരുടെയും മറ്റ് നിരവധി ചെറുകിട കര്‍ഷകരുടെയും കൃഷി നശിച്ചു. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ഉച്ച മുതല്‍ പ്രദേശത്ത് കനത്ത മഴയാണു പെയ്തത്. മൂന്ന് മണിക്കൂറിലധികം ഇത് നീണ്ടു. ഇതേത്തുടര്‍ന്ന് ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിലില്‍ ഏലച്ചെടികളും, ചെറു മരങ്ങളും ഉള്‍പ്പെടെ ഒലിച്ചു പോവുകയായിരുന്നു. മണ്ണിടിഞ്ഞ് മാറിയതിനെ തുടര്‍ന്ന് ഈ ഭാഗത്ത് വലിയ വെള്ളച്ചാട്ടം രൂപപ്പെട്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക