|    Sep 21 Thu, 2017 7:44 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹൈമ: ചൈനയില്‍ 7,000 കോടിയുടെ നാശനഷ്ടം

Published : 27th October 2016 | Posted By: SMR

ബെയ്ജിങ്: ചൈനയിലെ മൂന്നു പ്രവിശ്യകളിലായി ഹൈമ കൊടുങ്കാറ്റ് 7000 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടാക്കിയതായി റിപോര്‍ട്ട്. 1,14,000ഓളം ആളുകള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. 2,39,500 ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായി. 3,200 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും 600ഓളം വീടുകള്‍ പൂര്‍ണമായും തകരുകയും ചെയ്തു. ഈ വര്‍ഷം രാജ്യത്തുണ്ടാവുന്ന 22ാമത്തെ കൊടുങ്കാറ്റായിരുന്നു ഇതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക