|    Dec 14 Thu, 2017 6:12 am
FLASH NEWS

ഹൈമാസ്റ്റ് ലൈറ്റ് വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ലെന്ന് പരാതി

Published : 30th August 2016 | Posted By: SMR

മാള: ടൗണില്‍ ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാന്റിന് മുന്നിലായി സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് കൊണ്ട് കാര്യമായ ഉപകാരമില്ലെന്നാക്ഷേപം. ഹൈമാസ്റ്റ് ലൈറ്റ് വന്നപ്പോള്‍ ഉണ്ടായിരുന്ന വെളിച്ചം പോലും നഷ്ടമായെന്നാണ് ഉയരുന്ന ആക്ഷേപം.
ഏഴ് എല്‍ഇഡി ലൈറ്റുകളാണ് വിവിധ ഭാഗങ്ങളിലേക്കായി ഇതില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബസ് സ്റ്റാന്റിനകത്തെ ഇരുഭാഗത്തേക്ക്  മാത്രം  വെളിച്ചം കിട്ടുന്ന വിധത്തിലാണിവ സ്ഥാപിച്ചിരിക്കുന്നത്. രാത്രിയായാല്‍ കനത്ത അന്ധകാരമാണ് വലിയപറമ്പ് ഭാഗത്ത് നിന്നും മറ്റും ടൗണിലേക്ക് വരുന്ന റോഡിലും ബസ് സ്റ്റാന്റിന്റെ കിഴക്ക് ഭാഗത്തും. ലൈറ്റ് പ്രകാശിക്കാത്ത മറ്റു ഭാഗങ്ങളിലും കനത്ത ഇരുട്ടാണ് സന്ധ്യ കഴിഞ്ഞാല്‍.
ദൂരെദിക്കുകളില്‍ നിന്നും സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ ബസ് സ്റ്റാന്റിലെത്തിയാല്‍ ഭയപ്പാടോടെ മാത്രമാണ് സ്റ്റാന്റിന് പുറത്തേക്ക് പോവുന്നത്. ഇരുട്ടിന്റെ മറപറ്റി നിരവധി കുറ്റകൃത്യങ്ങളും അനാശാസ്യ പ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നത്. സ്റ്റാന്റിന് എതിര്‍ഭാഗത്ത് മെയിന്‍ റോഡിനപ്പുറത്ത് മാളച്ചാലാണ്. ഈ ഭാഗങ്ങളില്‍ വെളിച്ചമില്ലാത്തത് വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കപ്പെട്ടപ്പോള്‍ നിലവിലുണ്ടായിരുന്ന ലൈറ്റുകളെല്ലാം വിച്ഛേദിച്ചിരുന്നു. അവയെല്ലാമിപ്പോള്‍ പുനസ്ഥാപിക്കേണ്ട അവസ്ഥയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക