|    Aug 18 Sat, 2018 3:52 pm
FLASH NEWS

ഹൈമാസ്റ്റ് ലൈറ്റുകള്‍ തിരിച്ചെടുക്കല്‍ ; പുല്‍പ്പറ്റ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയെന്ന് എസ് ഡിപിഐ

Published : 4th June 2017 | Posted By: fsq

 

മഞ്ചേരി: പുല്‍പ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ 24 സോളാര്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ തിരിച്ചെടുക്കാന്‍ ഇടവരുത്തുന്നത് ഭരണസമിതിയുടെ സ്ഥിരമായ അനാസ്ഥയാണെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ഭരണസമിതിയും പുതിയ ഭരണസമിതിയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും കാരണമായിട്ടുണ്ട്. മുന്‍ ഭരണസമിതിയുടെ  കാലാവധി കഴിയുംമുമ്പെ പെട്ടെന്ന് ഉദ്ഘാടനം നടത്തിയത് പുതിയ ഭരണസമിതിക്ക് പിടിച്ചിട്ടില്ല. എന്നാല്‍, ഈ പ്രശ്‌നംമൂലം നാട്ടുകാര്‍ക്ക് ലഭിക്കേണ്ട അനൂകൂല്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹീം പൂക്കളത്തൂര്‍, അലി കണ്ണിയന്‍, സലീം പാലക്കാട്, ഷൗക്കത്ത്  മുത്തനൂര്‍ എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss