|    May 25 Thu, 2017 10:50 am
FLASH NEWS

ഹൈബി ഈഡനും വിഷ്ണുനാഥും 20 ശതമാനം കമ്മീഷന്‍ വാങ്ങിയെന്ന് ബിജുരാധാകൃഷ്ണന്‍

Published : 1st December 2015 | Posted By: TK

biju radhakrishnan

 

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എമാര്‍ ടീം സോളാറില്‍ നിന്ന് കമ്മീഷന്‍ വാങ്ങിയിട്ടുണ്ടെന്ന് ബിജുരാധാകൃഷ്ണന്‍.ആകെ ലാഭത്തിന്റെ 20 ശതമാനമാണ് എംഎല്‍എമാരായ ഹൈബി ഈഡനും,പി.സി വിഷ്ണുനാഥും വാങ്ങിപറ്റിയത്. കൊച്ചിയില്‍ വെച്ച് നടന്ന എക്‌സ്‌പോയില്‍ ഉള്‍പ്പെടെ കമ്പനിയുടെ പ്രമോഷന് വേണ്ടി ജനപ്രതിനിധികള്‍ പ്രവര്‍ത്തിച്ചിരുന്നു.

എറണാകുളം സിറ്റി പോലിസ് കമ്മീഷണര്‍ ഓഫീസില്‍ ക്യാമ്പ് ഓഫിസിന്റെ സോളാര്‍ ഹീറ്റര്‍ സ്ഥാപിക്കുവാനും സിഎംഎസ് കോളജ് ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ സോളാര്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഓര്‍ഡര്‍ വാങ്ങി നല്‍കുവാനും ഹൈബി ഈഡന്‍ സഹായിച്ചുവെന്നും അദേഹം വ്യക്തമാക്കി. സോളാര്‍ കമ്മീഷന് മുമ്പിലാണ് ബിജുവിന്റെ മൊഴി. കമ്പനി നടത്താന്‍ മന്ത്രി ആര്യാടന്‍ മുഹമ്ദ്,കെ.സി വേണുഗോപാല്‍,കെ.ബി ഗണേഷ്‌കുമാര്‍ എന്നിവര്‍ക്ക് ലക്ഷങ്ങളാണ് നല്‍കിയതെന്ന് ഇന്നലെ സോളാര്‍ കേസിലെ പ്രതികൂടിയായ ബിജുരാധാകൃഷ്ണന്‍ മൊഴിനല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day