|    Aug 20 Sun, 2017 9:47 am
Home   >  Todays Paper  >  page 7  >  

ഹൈദരാബാദ് സ്‌ഫോടനക്കേസ്‌ : നിരപരാധികള്‍ തടവില്‍ കഴിഞ്ഞത് ഒരു വ്യാഴവട്ടം

Published : 13th August 2017 | Posted By: fsq

 

ഹൈദരാബാദ്: ബോംബ് സ്‌ഫോടനക്കേസില്‍ പ്രതികളായി തടവറയില്‍ ജീവിതം ഹോമിച്ച ശേഷം ഒടുവില്‍ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയച്ച 10 മുസ്‌ലിം യുവാക്കളില്‍ ഒമ്പത് പേര്‍ തടവില്‍ കഴിഞ്ഞത് പന്ത്രണ്ട് വര്‍ഷക്കാലം. ചഞ്ചല്‍ഗുഡ ജയിലിലായിരുന്ന ഏഴ് പേര്‍ കോടതി വിധിയെത്തുടര്‍ന്ന് വ്യാഴാഴ്ച മോചിതരായി. മറ്റു രണ്ടുപേര്‍ 2005 ഒക്ടോബര്‍ 12ന് നടന്ന ജോന്‍പൂര്‍ ശ്രംജീവിഎക്‌സ്പ്രസ് സ്‌ഫോടന കേസിലും പ്രതികളായതിനാല്‍ ജോന്‍പൂര്‍ ജയിലിലേക്ക് മാറ്റും. ഒരു പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. 2005 ഒക്ടോബര്‍ 12ന് ബീഗംപേട്ടില്‍ ടാസ്‌ക് ഫോഴ്‌സ് ഓഫിസിന് മുന്‍വശത്ത് ഒരു യുവാവ് സ്വയംപൊട്ടിത്തെറിച്ചത്. ബംഗ്ലാദേശ് സ്വദേശി ദലിനാണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. സംഭവത്തില്‍ സത്യനാരായണ എന്ന ഹോംഗാര്‍ഡ് കൊല്ലപ്പെടുകയും കോണ്‍സ്റ്റബിള്‍ വെങ്കിട്ടറാവുവിന് പരിക്കേല്‍ക്കുകയും ചെയ്തു. കേസ് അന്വേഷിച്ച പ്രത്യേകസംഘം സ്‌ഫോടനം നടത്തിയത് ബംഗ്ലാദേശ് ഹര്‍ക്കത്തുല്‍ ജിഹാദ് അല്‍ ഇസ് ലാമായിരുന്നുവെന്ന്് കണ്ടെത്തി. പത്തുപേരെ ഈ സംഘടനാ പ്രവര്‍ത്തകരെന്ന നിലയില്‍ കുറ്റം ചുമത്തുകയും ചെയ്തു. മുഖ്യപ്രതി മൂസറംബാഗ് സ്വദേശി ഷാഹിദ് ബിലാല്‍ പാകിസ്താനില്‍ മരിച്ചതായി പോലിസ് അറിയിച്ചു. ഷാഹിദിന്റെ സഹോദരന്‍ മുഹമ്മദ് അബ്ദുല്‍സഹീദ് (20), വെല്‍ഡിങ് തൊഴിലാളി അബ്ദുല്‍ഖലീം (25),  മുര്‍ഷിദാബാദ് സ്വദേശി നഫീഖുല്‍ വിശ്വാസ്, ബികോം വിദ്യാര്‍ഥി മുഹമ്മദ് ഹിലാലുദ്ദീന്‍, ലാഡ്്ബസാറിലെ മുഹമ്മദ് ഷക്കീല്‍ അഹ്്മദ് (40), മുസറംബാഗ് സ്വദേശികളായ പുസ്തക വ്യാപാരി സയ്യിദ് ഹാജി (22), മുഹമ്മദ് അബ്ദുല്‍ ക്വാജ, കര്‍ണാടക ബിദാര്‍ സ്വദേശികളായ അജ്്മല്‍ അലിഖാന്‍ എന്ന കര്‍ഷകന്‍, സയ്യിദ് അസ്്മത്ത് അലി, മഹ്്മൂദ് ബറൂദ് വാല എന്നീ ഒമ്പത് പേരാണ് തടവിലായത്.  ഗുഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിധിന്യായത്തില്‍ എടുത്തുപറഞ്ഞു.   വിധി പുറത്തുവന്നതോടെ നിരപരാധികളെ കേസില്‍ കുടുക്കിയതിനെതിരേ  അസദുദ്ദീന്‍ ഉവൈസി എംപിയും   വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക