|    Sep 20 Thu, 2018 6:33 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹൈദരാബാദ് സ്‌ഫോടനക്കേസ് വിധിപറയാന്‍ മാറ്റി

Published : 28th August 2018 | Posted By: kasim kzm

ഹൈദരാബാദ്: 2007ലെ ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസ് വിധി പറയുന്നത് മാറ്റി. അടുത്തമാസം നാലിലേക്കാണ് എന്‍ഐഎ പ്രത്യേക കോടതി വിധിപറയല്‍ മാറ്റിയത്. ആഗസ്ത് ഏഴിന് കേസില്‍ വാദം പൂര്‍ത്തിയാക്കിയശേഷം സെഷന്‍സ് ജഡ്ജി ശ്രീനിവാസ റാവു ഇന്നലെ വിധി പറയുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അതു വീണ്ടും ഒരാഴ്ച കൂടി നീട്ടുകയായിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ അനീഷ് ഷഫീഖ് സയ്യിദ്, മുഹമ്മദ് സാദിഖ്, അക്ബര്‍ ഇസ്മായില്‍, അന്‍സാര്‍ അഹമ്മദ് ശെയ്ഖ് എന്നിവരാണ് കേസിലെ പ്രതികള്‍. 2007 ആഗസ്ത് 25നാണ് ഹൈദരാബാദിലെ പ്രമുഖ റസ്‌റ്റോറന്റായ ഗോകുല്‍ ചാട്ട്, ലുംബിനി പാര്‍ക്ക് എന്നിവിടങ്ങളില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ സ്‌ഫോടനമുണ്ടായത്. 42 പേര്‍ സ്‌ഫോടനത്തില്‍ മരിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss