|    Aug 18 Fri, 2017 6:07 pm
FLASH NEWS
Home   >  National   >  

ഹൈദരാബാദ് സ്‌ഫോടനക്കേസ്: മോചിതരായത് 10 വര്‍ഷത്തിലേറെ തടവില്‍ കഴിഞ്ഞ പ്രതികള്‍

Published : 12th August 2017 | Posted By: shins

പ്രത്യേക ലേഖകന്‍

ഹൈദരാബാദ്: പതിനൊന്ന് വര്‍ഷം തടവറയില്‍ ജീവിതം ഹോമിക്കേണ്ടിവന്ന പത്തു മുസ്‌ലിം ചെറുപ്പക്കാരെ ഒടുവില്‍ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വിട്ടയച്ചു. 2005 ഒക്ടോബര്‍ 12ന് ബീഗംപേട്ടില്‍ സത്യനാരായണ എന്ന ഹോംഗാര്‍ഡ് വധിക്കപ്പെടുകയും കോണ്‍സ്റ്റബിള്‍ വെങ്കിട്ടറാവു എന്നയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോംബ് സ്‌ഫോടനക്കേസിലാണ് നമ്പള്ളി കോടതിയുടെ അസാധാരണ വിധി. സ്‌ഫോടനം നടത്തിയത് ബംഗ്ലാദേശ് ഹര്‍ക്കത്തുല്‍-ജിഹാദ്-അല്‍ ഇസ്‌ലാമായിരുന്നുവെന്നും ഈ സംഘടനയുടെ പ്രവര്‍ത്തകരാണെന്നാരോപിച്ച് പത്തംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കുറ്റാരോപിതരില്‍ ഒരാള്‍ ഷാഹിദ് ബിലാല്‍ പാകിസ്താനില്‍ മരണപ്പെട്ടതായി പോലിസ് അറിയിച്ചു. കോടതി വിധിയെത്തുടര്‍ന്ന് ചഞ്ചല്‍ഗുഡ ജയിലില്‍ നിന്നാണ് ഇവര്‍ മോചിതരായത്. ഗുഡാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിധിന്യായത്തില്‍ എടുത്തുപറഞ്ഞു. കേസില്‍ ദൃക്‌സാക്ഷികളുടെ അഭാവമാണ് കോടതി മുഖ്യമായി കണ്ടെത്തിയത്.
ചഞ്ചല്‍ഗുഡ ജയിലില്‍ പത്തു നിരപരാധികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ നമ്പള്ളി സെഷന്‍സ് കോടതി മോചിപ്പിച്ചവര്‍ വെല്‍ഡിങ് തൊഴിലാളി അബ്ദുല്‍ ഖലീം (25), മുഹമ്മദ് അബ്ദുല്‍ സഹീദ് (20), മൂസറംബാഗ് സ്വദേശി ഷാഹിദ് ബിലാല്‍, പലവ്യജ്ഞന സ്റ്റോറുടമ നഫീഖുല്‍ വിശ്വാസ്, രാജഷാഹി ജില്ലയിലെ മുഹമ്മദ് ഹിലാലുദ്ദീന്‍, ലാഡ്ബസാറിലെ മുഹമ്മദ് ഷക്കീല്‍ അഹ്മദ്, പുസ്തക വ്യാപാരി സയ്യിദ് ഹാജി, മൂസറംബാഗ് സ്വദേശികളായ മുഹമ്മദ് അബ്ദുല്‍ ക്വാജ, അജ്മല്‍ അലി ഖാന്‍ എന്ന കര്‍ഷകന്‍, സയ്യിദ് അസ്മത്ത് അലി, മഹ്മൂദ് ബറൂദ് വാല എന്നീ കര്‍ണാടക സ്വദേശികളാണ് മോചിതരായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക