|    May 28 Sun, 2017 4:10 pm
FLASH NEWS

ഹൈദരാബാദ് സര്‍വകലാശാല ഹോസ്റ്റലില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ

Published : 17th September 2016 | Posted By: G.A.G

pravin-hyderabad-uni

ഹൈദരാബാദ് : ഹൈദരാബാദ് സര്‍വകലാശാല ഹോസ്റ്റലില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ. ഒന്നാം വര്‍ഷ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥി മഹ്ബൂബ് നഗര്‍ സ്വദേശി പ്രവീണ്‍ (20) ആണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ രോഹിത് വെമ്യുല എന്ന ദലിത് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത സംഭവം ഉയര്‍ത്തിയ വിവാദങ്ങളുടെ ചൂടാറും മുമ്പാണ് സമാനരീതിയില്‍ ഒരു വിദ്യാര്‍ഥികൂടി ആത്മഹത്യ ചെയ്തത്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day