|    Oct 21 Sat, 2017 8:57 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്ന് അംബേദ്കര്‍ പ്രതിമ നീക്കി

Published : 8th July 2016 | Posted By: SMR

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ സ്ഥാപിച്ച അംബേദ്കറുടെ അര്‍ധകായപ്രതിമ നീക്കംചെയ്തതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയിലെ സംയുക്ത കര്‍മസമിതി പ്രകടനം നടത്തി. വൈസ് ചാന്‍സലര്‍ അപ്പാറാവു പുഡിലെയുടെ നിര്‍ദേശമനുസരിച്ചാണു പ്രതിമ മാറ്റിയതെന്ന് അവര്‍ ആരോപിച്ചു. എന്നാല്‍ സര്‍വകലാശാല ഭരണവിഭാഗം ആരോപണം നിഷേധിച്ചു. പ്രതിമ നീക്കാനുള്ള ഒരു ഉത്തരവും രേഖാമൂലമോ വാക്കാലോ നല്‍കിയിട്ടില്ലെന്നു പ്രോ വൈസ് ചാന്‍സലര്‍ വിപിന്‍ ശ്രീവാസ്തവ അറിയിച്ചു. സംഭവം അന്വേഷിക്കുമെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക