|    Oct 18 Thu, 2018 4:22 am
FLASH NEWS
Home   >  National   >  

ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ എബിവിപിക്ക് തിരിച്ചടി

Published : 23rd September 2017 | Posted By: shadina sdna

ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് കനത്ത തിരിച്ചടി. അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, എസ്എഫ്‌ഐ, അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ നേതൃത്വം നല്‍കുന്ന എഎസ്‌ജെ എല്ലാ സീറ്റുകളിലും വിജയം നേടി.
എഎസ്‌ജെയുടെ ശ്രീരാഗ് പൊയിക്കാടന്‍ (എഎസ്എ) വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എബിവിപിയുടെ കരണ്‍ പല്‍സാനിയയും എന്‍എസ്‌യുഐയുടെ അഞ്ജു റാവുവുമായിരുന്നു എതിരാളികള്‍. ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, സ്‌പോര്‍ട്‌സ് സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി സീറ്റുകളിലും എഎസ്‌ജെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ജനറല്‍ സെക്രട്ടറിയായി ആരിഫ് അഹമ്മദ് (എഎസ്‌ജെ), ജോയിന്റ് സെക്രട്ടറിയായി മുഹമ്മദ് ആഷിഖും (എംഎസ്എഫ്) ഉം വിജയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വൈസ് പ്രസിഡന്റായി വിജയിച്ച എഎസ്‌ജെ സ്ഥാനാര്‍ത്ഥിയ്ക്ക് അറ്റന്റന്‍സ് കുറവാണെന്നും അതിനാല്‍ സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധമുയര്‍ന്നതോടെയായിരുന്നു ഇത്. ലോലം ശ്രാവണ്‍കുമാറിനെ സ്‌പോര്‍ട്‌സ് സെക്രട്ടറിയായും ഗുണ്ടേട്ടി അഭിഷേകിനെ കള്‍ച്ചറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss