|    Nov 18 Sat, 2017 4:36 am
Home   >  Todays Paper  >  page 7  >  

ഹൈദരാബാദ് പോലിസ് ഓഫിസ് സ്‌ഫോടനം: 10 പ്രതികളെ വെറുതെവിട്ടു

Published : 11th August 2017 | Posted By: fsq

 

ഹൈദരാബാദ്: 12 വര്‍ഷം മുമ്പ് ഹൈദരാബാദ് പോലിസിന്റെ ദൗത്യസേനാ ഓഫിസിലുണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലെ 10 പ്രതികളെ വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് അഡീഷനല്‍ മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി ടി ശ്രീനിവാസ റാവു ഇവരെ വെറുതെ വിട്ടത്. 2005 ഒക്ടോബര്‍ 12നാണ് ശരീരത്തില്‍ ബോംബ് കെട്ടിവച്ച ബംഗ്ലാദേശ് സ്വദേശി ദൗത്യസേനാ ഓഫിസില്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ഹോം ഗാര്‍ഡും ബോംബ് വഹിച്ച ആളും മരിച്ചിരുന്നു.  കേസില്‍ 20 പേരായിരുന്നു പ്രതികള്‍. ഇതില്‍ 10 പേരെ അറസ്റ്റ് ചെയ്തു. മൂന്നു പ്രതികള്‍ മരിച്ചെന്നും ബാക്കിയുള്ളവര്‍ ഒളിവിലാണെന്നുമാണ്  കുറ്റപത്രത്തില്‍ പറഞ്ഞത്. വിധി പഠിച്ച ശേഷം അപ്പീല്‍ നല്‍കണോ എന്നു തീരുമാനിക്കുമെന്ന് പോലിസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക