|    Nov 14 Wed, 2018 1:40 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹൈദരാബാദ് ഇരട്ട സ്‌ഫോടനം: വിധി ഇന്ന്

Published : 27th August 2018 | Posted By: kasim kzm

ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ വിധി ഇന്നു പ്രഖ്യാപിക്കും. 2007 ആഗസ്ത് 25ന് ദില്‍സൂഖ് നഗറില്‍ രണ്ടിടത്തായി നടന്ന സ്‌ഫോടനത്തില്‍ 42 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ അനീക് ഷഫീഖ് സൈദ്, മുഹമ്മദ് സാദിഖ്, അക്ബര്‍ ഇസ്മായില്‍ ചൗധരി, അന്‍സാര്‍ അഹമ്മദ് ബാദ്ഷാ ഷെയ്ഖ് എന്നിവരുള്‍പ്പെടെ ഏഴു പ്രതികളാണുള്ളത്. തെലങ്കാന പോലിസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് കേസന്വേഷിച്ചത്. പ്രതിപ്പട്ടികയിലുള്ള ചിലര്‍ ഒളിവിലാണ്. മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി ശ്രീനിവാസ റാവുവാണ് വിധി പ്രസ്താവിക്കുക. ആഗസ്ത് 7നാണ് വിചാരണ പൂര്‍ത്തിയായത്. 2008 ഒക്ടോബറില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഗുജറാത്ത് പോലിസിന് കൈമാറി. തിരക്കേറിയ ഗോകുല്‍ചാട്ടില്‍ നടന്ന സ്‌ഫോടനത്തില്‍ 32 പേരും ലുംബിനി പാര്‍ക്കില്‍ നടന്ന രണ്ടാമത്തെ സ്‌ഫോടനത്തില്‍ 10 പേരുമാണ് കൊല്ലപ്പെട്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss