|    Nov 15 Thu, 2018 3:57 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹൈദരാബാദിലും കുട്ടികള്‍ക്കുള്ള കോടതി

Published : 25th August 2016 | Posted By: SMR

ഹൈദരാബാദ്: ദക്ഷിണേന്ത്യയിലെ ആദ്യത്തെ കുട്ടികള്‍ക്കുള്ള കോടതി ഹൈദരാബാദില്‍ ആരംഭിച്ചു. നിലവില്‍ ഗോവ, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കുട്ടികള്‍ക്കുള്ള കോടതിയുള്ളത്. ലൈംഗികാതിക്രമങ്ങളില്‍നിന്നു കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള 2012ലെ നിയമം(പോസ്‌കോ) അനുസരിച്ചാണ് കുട്ടികള്‍ക്കുള്ള കോടതി സ്ഥാപിക്കുന്നത്.
രാജ്യത്തെ ആറാമത്തെ കോടതിയാണ് ഹൈദരാബാദിലെ നാംപള്ളി ക്രിമിനല്‍ക്കോടതി സമുച്ചയത്തി ല്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് രമേശ് രംഗനാഥനും തെലങ്കാന പോലിസ് ഡയറക്ടര്‍ ജനറല്‍ അനുരാഗ് ശര്‍മയും ചേ ര്‍ന്ന് ഉദ്ഘാടനം ചെയ്തത്. കുട്ടികള്‍ക്ക് പ്രത്യേക കാത്തിരിപ്പുമുറി, വീഡിയോ കാമറയുടെ സാന്നിധ്യത്തിലുള്ള വിചാരണ തുടങ്ങിയ സവിശേഷതകളാണ് കോടതിയിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss