|    Feb 25 Sat, 2017 1:49 am
FLASH NEWS

ഹൈഡ്രജന്‍ ഉപയോഗിച്ചും വാഹനമോടിക്കാം

Published : 19th November 2016 | Posted By: SMR

മഞ്ചേരി: ഹൈഡ്രജന്‍ ഉപേയാഗിച്ച് വാഹനമോടിക്കുകയോ…? സാധാരണ ഗതിയില്‍ ഹൈഡ്രജന്‍ പൊട്ടിത്തെറിക്കുന്ന വാതകമല്ലേ..തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുമ്പില്‍ അല്‍ഭുതപ്പെടുത്തുകയാണ് കുറ്റിപ്പുറം ജിവിഎച്ച്എസ് രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥികളായ മുഹമ്മദ് നിസാറും മുഹമ്മദ് തസ്‌ലിമും. ഒരു പാത്രത്തില്‍ ഉപ്പ് വെള്ളമെടുത്ത ശേഷം അതില്‍ നിന്നാണ് ഹൈഡ്രജന്‍ ഉല്‍പാതിപ്പിക്കുന്നത്. ഈ ഹൈഡ്രജന്‍ ഉപയോഗിച്ച് ഏത് വാഹനങ്ങളുടെ എന്‍ജിനും പ്രവര്‍ത്തിക്കാനാവുമെന്ന് ഇവര്‍ പറയുന്നു. വാഹനം പുറത്തുവിടുന്ന വാതകവും മലിനീകരണമുണ്ടാക്കില്ലെന്നും ഇവര്‍ വിവരിക്കുന്നു. ചൂടുള്ള ഗ്യാസ് അടങ്ങിയ ഒരു തരം വാതകമാണ് വാഹനം പുറത്തു വിടുക. ഇത് ഒരു തരത്തിലും മലിനീകരണമുണ്ടാക്കില്ലെന്നും  ഇവര്‍ സമര്‍ത്ഥിക്കുന്നു. പെട്രോളും ഡീസലും ഉപയോഗിക്കുന്നതിനേക്കാള്‍ 10 കിലോമീറ്ററെങ്കിലും അധികം മൈലേജ് കിട്ടും. വെറും 10 രൂപ മാത്രമേ ചെലവ് വരുന്നുള്ളു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക