|    Aug 18 Fri, 2017 8:42 am

ഹൈടെക് സ്‌കൂള്‍: ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായി

Published : 1st December 2016 | Posted By: SMR

ആലപ്പുഴ: ഹൈടെക് സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്ന ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ആദ്യഘട്ട പരിശീലനം നല്‍കി. ദൃശ്യ, ശ്രാവ്യ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍, വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകള്‍, വിദ്യാഭ്യാസ വെബ്‌പോര്‍ട്ടലുകള്‍, ഇന്ററാക്ടീവ് പഠനബോധന സാമഗ്രികള്‍ തുടങ്ങിയവ ക്ലാസുകള്‍ക്കായി ഉപയോഗിക്കുന്നതിലാണ് പരിശീലനം നല്‍കിയത്.  ഐറ്റി. അറ്റ് സ്‌കൂളാണ് പരിശീലനം നല്‍കുന്നത്. 23 ബാച്ചുകളായി എട്ടു കേന്ദ്രങ്ങളില്‍ ഒക്‌ടോബര്‍ 20 മുതല്‍ നടന്ന പരിശീലനത്തില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുള്‍പ്പെടെ 149 അധ്യാപകരും 338 ഹൈസ്‌കൂള്‍ അധ്യാപകരും പങ്കെടുത്തു. ഓരോ വിഷയത്തിലെ അധ്യാപകര്‍ക്കും നാലു ദിവസത്തെ പ്രത്യേക പരിശീലനമാണ് നല്‍കിയത്. ക്ലാസെടുക്കുന്നതിനാവശ്യമായ വീഡിയോകള്‍, ചിത്രങ്ങള്‍, ആനിമേഷനുകള്‍ തുടങ്ങിയവ ഇന്റര്‍നെറ്റില്‍ നിന്നു കണ്ടെത്തി  മാറ്റം വരുത്തി ഉപയോഗിച്ച് ഫലപ്രദമായി ക്ലാസെടുക്കുക എന്നിവയില്‍ പരിശീലനം നല്‍കി. ലിനക്‌സില്‍ ലഭ്യമായ സോഫ്റ്റ്—വെയറുകളായ അവൊഗാഡ്രോ, കാല്‍സ്യം, ജിയോജിബ്ര, ക്യുജിസ്, സണ്‍ക്ലോക്ക് തുടങ്ങിയവയും കൊളോറാഡോ സര്‍വകലാശാല തയാറാക്കിയ ഫെറ്റ് സോഫ്റ്റ്‌വെയറും പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി എങ്ങനെ ഉപയോഗിക്കാം, വര്‍ക്ക് ഷീറ്റുകളും ചോദ്യങ്ങളും മലയാളത്തില്‍ ടൈപ്പ് ചെയ്ത് മള്‍ട്ടിമീഡിയ പ്രസന്റേഷനുകളായി ഏങ്ങനെ അവതരിപ്പിക്കാം എന്നിവയും പരിശീലിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക