|    Dec 10 Mon, 2018 9:54 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹൈടെക് സ്‌കൂളുകളില്‍ ഡിജിറ്റല്‍ കാമറ വിതരണം തുടങ്ങി

Published : 18th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി-വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കുള്ള 43 ഇഞ്ച് ടെലിവിഷന്‍ സെറ്റുകളുടെ വിതരണം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) പൂര്‍ത്തിയാക്കി. ടിവി വിതരണം ചെയ്ത 4,206 സ്‌കൂളുകളിലും ഇന്‍സ്റ്റലേഷന്‍ പ്രക്രിയ 30ഓടെ പൂര്‍ത്തിയാവും. ഇതോടൊപ്പം 4,578 സ്‌കൂളുകള്‍ക്കുള്ള ഡിഎസ്എല്‍ആര്‍ കാമറ വിതരണവും ആരംഭിച്ചു.
സ്‌കൂളുകളില്‍ നടക്കുന്ന പൊതുപരിപാടികള്‍, ഡിജിറ്റല്‍ വിഭവങ്ങള്‍ തയ്യാറാക്കല്‍, കൈറ്റ് വിക്ടേഴ്‌സ് ചാനലിലേക്ക് സ്‌കൂള്‍ വാര്‍ത്തകള്‍ തയ്യാറാക്കല്‍, സ്‌കൂള്‍ വിക്കി അപ്‌ഡേഷന്‍, സ്‌കൂള്‍ കുട്ടികളുടെ ടെലിഫിലിം തയ്യാറാക്കല്‍ തുടങ്ങി സ്‌കൂളുകളുടെ അക്കാദമികവും പൊതുവായതുമായ ആവശ്യങ്ങള്‍ക്കാണ് എല്ലാ സ്‌കൂളുകള്‍ക്കും ഡിജിറ്റല്‍ കാമറകള്‍ ലഭ്യമാക്കുന്നതെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.
കാമറ ഉപയോഗം, ഡിജിറ്റല്‍ ഉള്ളടക്കം തയ്യാറാക്കല്‍, വീഡിയോ എഡിറ്റിങ്, സംപ്രേഷണം മേഖലകളെക്കുറിച്ച് ചുമതലയുള്ള അധ്യാപകര്‍ക്കും മുഴുവന്‍ ലിറ്റില്‍ കൈറ്റ്‌സ് ക്ലബ് അംഗങ്ങള്‍ക്കും കൈറ്റ് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. സ്വയം വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകളും എല്ലാ സ്‌കൂളുകള്‍ക്കും നല്‍കും. സ്‌കൂളുകള്‍ക്കു ലഭ്യമാക്കിയിട്ടുള്ള ലാപ്‌ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രൊജക്റ്ററുകള്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് തുടങ്ങിയവയുടെ കാര്യത്തില്‍ അനുവര്‍ത്തിക്കുന്നതുപോലെ ടെലിവിഷന്‍, ഡിജിറ്റല്‍ കാമറ എന്നിവയുടെ ഉപയോഗവും പ്രഥമാധ്യാപകര്‍ പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്. ഐടി ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാത്തപക്ഷവും ദുരുപയോഗം ചെയ്താലും സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നപ്രകാരം അവ തിരിച്ചെടുക്കും. എല്ലാ ഉപകരണങ്ങള്‍ക്കും അഞ്ചുവര്‍ഷ വാറന്റിയും പരാതിപരിഹാരത്തിന് പ്രത്യേക വെബ്‌പോര്‍ട്ടലും കോള്‍സെന്ററും കൈറ്റ് ഒരുക്കിയിട്ടുണ്ട്.
ഉപയോഗ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറുകള്‍, സ്‌കൂളുകളുടെ ലിസ്റ്റ്, വീഡിയോ ട്യൂട്ടോറിയല്‍ എന്നിവ ംംം. സശ ലേ.സലൃമഹമ.ഴീ്.ശില്‍ ലഭ്യമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss