|    Aug 24 Thu, 2017 10:23 am

ഹൈടെക്ക് സ്‌കൂള്‍ പദ്ധതി: ജില്ലയിലെ വിദ്യാലയങ്ങള്‍ ഹൈടെക്ക് ആകുന്നു

Published : 21st November 2016 | Posted By: SMR

കാസര്‍കോട്്: പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കുന്ന ഹൈടെക്ക് സ്‌കൂള്‍ പദ്ധതിപ്രകാരം ഐസിടി ഉപകരണങ്ങളും സേവനങ്ങളും ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ആരംഭിച്ചു. പൊതു വിദ്യാഭ്യാസ മേഖലയിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നിയോജകണ്ഡലങ്ങളിലും എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഹൈടെക്ക് സ്‌കൂള്‍ പദ്ധതി നടപ്പിലാക്കും. ഇതിന്റ മുന്നോടിയായി സ്‌കൂളുകളിലെ നിലവിലുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ഐടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ഐടി കോഓഡിനേറ്റര്‍മാര്‍ക്ക് ഓണ്‍ലൈന്‍ വിവരശേഖരണത്തിനുള്ള പരിശീലനം നല്‍കും. എസ്‌ഐടിസി, എച്ച്‌ഐസിടിസിമാര്‍ക്കുള്ള പരിശീലനം കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലയില്‍ നാളെ രാവിലെ 10 മുതല്‍ ഐടി അറ്റ് സ്‌കൂള്‍ പ്രൊജക്ട് ജില്ലാ ഓഫിസിലും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 23ന് രാവിലെ 10 മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കുളിലും നടക്കും. മുഴുവന്‍ ഐടി കോ-ഓഡിനേറ്റര്‍മാരും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ഐടി അറ്റ് സ്‌കൂള്‍ ജില്ലാ കോഓഡിനേറ്റര്‍ പി എ രാജേഷ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക