|    Jun 26 Mon, 2017 9:06 am
FLASH NEWS

ഹൈക്കോടതി വിലക്ക് നീക്കിയിട്ടും പോലിസ് പീഡിപ്പിക്കുന്നുവെന്ന്

Published : 25th November 2016 | Posted By: SMR

കല്‍പ്പറ്റ: മണ്ണുമാന്തി യന്ത്രങ്ങളുടെ ഉപയോഗത്തില്‍ 2015ല്‍ ജില്ലാ കളക്ടര്‍ ബാധകമാക്കിയ വിലക്ക്   ഹൈക്കോടതി നീക്കുകയും നിയന്ത്രണങ്ങള്‍ തടയുകയും ചെയ്തിട്ടും പോലിസ് പീഡനം തുടരുന്നതായി എസ്‌കവേറ്റര്‍ വര്‍ക്കേഴ്‌സ് യൂനിയന്‍(എഐടിയുസി) ജില്ലാ കമ്മിറ്റി ആരോപിച്ചു. മൂന്‍ കളക്ടര്‍ വി കേശവേന്ദ്രകുമാറാണ്  ജില്ലയില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ മാര്‍ഗനി ര്‍ദേശം പുറപ്പെടുവിച്ചത്. പ്രത്യേക സര്‍ട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കണം, ഉടമകള്‍ ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കണം, പൊതു അവധിദിനങ്ങളില്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കരുത്, രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയേ  യന്ത്രം പ്രവര്‍ത്തിപ്പിക്കാവൂ, റവന്യൂ, ജിയോളജി ഉദ്യോഗസ്ഥരുടെ സമ്മതപത്രം കൈവശം വയ്ക്കണം എന്നിങ്ങനെയായിരുന്നു മാര്‍ഗനിര്‍ദേശങ്ങള്‍. ഇതിനെതിരെ യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ അവധി ദിവസങ്ങളില്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വിലക്ക് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിന് ഹൈക്കോടതി നീക്കി. പ്രവര്‍ത്തന സമയം രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴ് വരെയാക്കി. മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ ഒരു മാസത്തേക്ക് തടഞ്ഞു. ഉത്തരവിന്റെ  കാലാവധി കഴിഞ്ഞ മുറയ്ക്ക് യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കുള്ള സ്റ്റേ 207 ജനുവരി ഏഴ് വരെ നീട്ടി. എന്നിരിക്കെയാണ് യന്ത്രങ്ങള്‍ കസ്റ്റഡിയിലെടുത്തും ജീവനക്കാരെ വിരട്ടിയും പോലിസ് പീഡിപ്പിക്കുന്നതെന്ന് യോഗം ആരോപിച്ചു. കൊയ്ത്തുമെതി യന്ത്രത്തിന്റെ വാടക മണിക്കൂറിനു 1500 രൂപയായി ഏകീകരിക്കാന്‍ തീരുമാനിച്ചു. പ്രസിഡന്റ് എ വി നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ കെ എസ് അപ്പച്ചന്‍, കെ സി കുഞ്ഞമ്മദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക