|    Dec 10 Mon, 2018 5:14 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹൈക്കോടതി വിധി നാഴികക്കല്ല്: പോപുലര്‍ ഫ്രണ്ട്

Published : 30th August 2018 | Posted By: kasim kzm

ജാര്‍ഖണ്ഡ് റാഞ്ചി: പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദ് ചെയ്ത ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായിരിക്കും ഈ വിധി. സംഘടനയെ നിരോധിച്ചതു യാതൊരു നടപടികളും പാലിച്ചിട്ടല്ലെന്ന കോടതി നിരീക്ഷണം സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയാണു വ്യക്തമാക്കുന്നത്. നിരോധനത്തെ സാധൂകരിക്കുന്ന ഒരു തെളിവും ഹാജരാക്കാതെ സംഘടനയെ നിരോധിച്ച നടപടി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യമാണു വെളിവാക്കുന്നതെന്നാണു കോടതി അഭിപ്രായപ്പെട്ടത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം വര്‍ധിക്കുന്നതാണു വിധി. ആവിഷ്‌കാര, സംഘടനാസ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ വന്ന വിധിക്ക് വന്‍ പ്രാധാന്യമുണ്ട്.
മുസ്‌ലിം-ദലിത് ന്യൂനപക്ഷങ്ങള്‍ക്കു നേരെ സംഘപരിവാരം സംസ്ഥാനത്തു തുടര്‍ന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ ശക്തമായി നിലകൊണ്ടതിനാലാണു സംഘടനയെ ബിജെപി സര്‍ക്കാര്‍ നിരോധിച്ചത്. അക്രമികള്‍ക്കെതിരേ നിയമപരമായ മാര്‍ഗങ്ങളിലൂടെയാണു മുന്നോട്ടുപോയത്. ഇരകളുടെ അവകാശമായ നിയമസഹായം നല്‍കുകയാണു സംഘടന ചെയ്തത്. ഇതെല്ലാമാണു സര്‍ക്കാരിനെ പ്രകോപിപ്പിച്ചതെന്നും ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.
നിരോധനത്തിനെതിരായ നിയമപോരാട്ടത്തില്‍ കൂടെ നിന്ന സാമൂഹിക, മനുഷ്യാവകാശ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും നന്ദി അറിയിക്കുന്നതായും സെക്രട്ടറി വ്യക്തമാക്കി. പാകൂര്‍ ജില്ലാ പ്രസിഡന്റ് ഉബൈദുര്‍റഹ്മാന്‍, അഭിഭാഷകരായ സൈഫാന്‍ ശെയ്ഖ് (മുബൈ), എ സെയ്ദ് അബ്ദുര്‍ ഖാദര്‍ (മദ്രാസ്), അബ്ദുല്‍ മോമന്‍ ഹല്‍ദാര്‍ (കൊല്‍ക്കത്ത) പങ്കെടുത്തു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss