|    Sep 19 Tue, 2017 9:02 pm
Home   >  Todays Paper  >  Page 5  >  

ഹൈക്കോടതി വിധി ക്ഷണിച്ച് വരുത്തിയത്: വി എസ് ശിവകുമാര്‍

Published : 27th August 2016 | Posted By: SMR

തിരുവനന്തപുരം: യാതൊരുവിധ ഗൃഹപാഠം നടത്താതെയും നിയമപരമായി നിലനില്‍ക്കുമോയെന്ന് ആലോചിക്കാതെയും കൈക്കൊണ്ട തീരുമാനത്തിന്റെ ഫലമായിട്ടാണ് സര്‍ക്കാരിനെതിരേ സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തിലുണ്ടായ ഹൈക്കോടതി വിധിയെന്ന് വി എസ് ശിവകുമാര്‍ എംഎല്‍എ. പ്രവേശനം പ്രതീക്ഷിച്ചുകഴിയുന്ന വിദ്യാര്‍ഥികളോടുള്ള സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഇതിലൂടെ വ്യക്തമാവുന്നത്.
സര്‍ക്കാരിന്റെ ഈ നയംമൂലം മെരിറ്റ് സീറ്റുകളില്‍പോലും സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത സ്ഥിതിയാണ് വന്നിരിക്കുന്നത്. മെഡിക്കല്‍ പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ഉല്‍ക്കണ്ഠ മനസ്സിലാക്കി പ്രശ്‌നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും വി എസ് ശിവകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക