|    Aug 22 Wed, 2018 1:43 am
FLASH NEWS
Home   >  Kerala   >  

ഹൈക്കോടതി മാര്‍ച്ച് കേസിലുള്‍പ്പെട്ട 19 എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

Published : 4th July 2018 | Posted By: G.A.G

കൊച്ചി : ഹാദിയ വിഷയത്തില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ ഉള്‍പ്പെട്ട 19 എസ് ഡിപിഐ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു.
സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാംമതം സ്വീകരിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ഡോ. ഹാദിയയുടെ വിവാഹം അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി നടപടി പുനപ്പരിശോധിക്കുക, ഹാദിയയുടെ ജീവന്‍ സംരക്ഷിക്കുക, വിധിപ്രസ്താവം നടത്തിയ ജഡ്ജിമാരെ ഇംപീച്ച് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച കഴിഞ്ഞ വര്‍ഷം മെയ് 29നായിരുന്നു മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്കു മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനു നേരെ പോലിസ് നടത്തിയ ഗ്രനേഡ്, ജലപീരങ്കി പ്രയോഗങ്ങളിലും ലാത്തിച്ചാര്‍ജിലും 25ഓളം പേര്‍ക്കു പരിക്കേറ്റിരുന്നു.  മാര്‍ച്ചില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss