|    Jun 25 Mon, 2018 11:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹൈക്കോടതി നിര്‍ദേശം നടപ്പാക്കണം കെആര്‍ടിഎഫ്

Published : 4th July 2016 | Posted By: SMR

താമരശ്ശേരി: ഹൈസ്‌കൂളുകളിലെ പത്ത് വര്‍ഷം സര്‍വീസുള്ള ഐഇഡിഎസ്എസ് റിസോഴ്‌സ് അധ്യാപകരെ സ്ഥിരപ്പെടുത്താ ന്‍ പ്രത്യേക പാക്കേജ് രൂപീകരിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെആര്‍ടിഎഫ്) സംസ്ഥാനസമിതി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 16 വര്‍ഷത്തോളമായി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന റിസോഴ്‌സ് അധ്യാപകര്‍ക്ക് കോടതി വിധി ആശ്വാസകരമാണെന്ന് യോഗം വിലയിരുത്തി. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് 18 വയസ്സ് വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന പിഡബ്ല്യൂഡി ആക്റ്റിന്റെ വെളിച്ചത്തില്‍ മൂന്ന് മാസത്തിനകം അധ്യാപകരുടെ സേവനവേതന ആനുകുല്യം സംബന്ധിച്ച പാക്കേജ് രൂപീകരിക്കാനാണ് കോടതി നിര്‍ദേശിച്ചത്. അധ്യാപകക്ഷേമത്തിന് തടസ്സം നില്‍ക്കുന്ന, 12 വര്‍ഷമായി ഒരേ പദവിയില്‍ തുടരുന്ന ഐഇഡി ഡെപ്യൂട്ടി ഡയറക്ടറെ സ്ഥാനത്തുനിന്ന് മാറ്റണമെന്നും കെആര്‍ടിഎഫ് ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss