|    Mar 25 Sat, 2017 3:13 pm
FLASH NEWS

ഹൈക്കോടതി നടപടി സര്‍ക്കാരിനേറ്റ തിരിച്ചടി: രമേശ് ചെന്നിത്തല

Published : 27th August 2016 | Posted By: SMR

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഏറ്റെടുത്ത സംസ്ഥാന ഗവണ്‍മെന്റിന്റെ ഉത്തരവ് ഉപാധികളോടെ സ്‌റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി സര്‍ക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ കോളജ് പ്രവേശനത്തെ ഏറ്റവും കുളമാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട്ട് ആറാമത് ബി വി ഫൗണ്ടേഷന്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. യാതൊരു കൂടിയാലോചനയോ ചര്‍ച്ചയോ ഇല്ലാതെ ഏകപക്ഷീയമായി സര്‍ക്കാര്‍ എടുത്ത തീരുമാനത്തിനേറ്റ അടിയാണ് ഹൈക്കോടതി നടപടി.
സ്വാശ്രയ മെഡിക്കല്‍ സീറ്റുകള്‍ മുഴുവന്‍ ഏറ്റെടുത്ത് വലിയ വിപ്ലവം നടത്തിയെന്ന് അവകാശപ്പെട്ടവര്‍ ഇപ്പോഴ െത്ത സാഹചര്യത്തെപ്പറ്റി ജനങ്ങളോട് വിശദീകരിക്കാന്‍ തയ്യാറാവണം. ദന്തല്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ കര്‍ണ്ണാടകയെയും തമിഴ്‌നാടിനെയും ഉപരിപഠനത്തിനായി ആശ്രയിക്കാനുതകുന്ന തരത്തി ല്‍ അന്യസംസ്ഥാന വിദ്യാഭ്യാസ ലോബിയെ സഹായിക്കാനുള്ള വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ തുറന്നിടാന്‍ ശ്രമിച്ചത്. സ്വാശ്രയ വിഷയത്തി ല്‍ എങ്ങിനെയെങ്കിലും തലയൂരാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാരിന് യഥാര്‍ഥത്തില്‍ ആശ്വാസം നല്‍കുന്നതാണ് ഹൈക്കോടതി നടപടിയെന്ന് ചെന്നിത്തല പരിഹസിച്ചു. എം വി കുഞ്ഞാമു അവാര്‍ഡ് ജേതാക്കളെ പൊന്നാട അണിയിച്ചു.
മുന്‍ മേയര്‍ സി ജെ റോബിന്‍, അഡ്വ. എം രാജന്‍, പി ഇസ്മാഈല്‍, നവാസ് പൂനൂര്‍, കെ സി അബു, എന്‍ സുബ്രഹ്മണ്യന്‍, അഡ്വ. എസ് വി ഉസ്മാന്‍ കോയ, ബി വി ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ കെ മൊയ്തീന്‍കോയ, കണ്‍വീനര്‍ സി പി ഇഖ്ബാല്‍ സംസാരിച്ചു.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക