|    Dec 19 Wed, 2018 1:20 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹൈക്കോടതി ജഡ്ജിമാര്‍: ഒരാളെ ഒഴിവാക്കി വിജ്ഞാപനം

Published : 2nd November 2018 | Posted By: kasim kzm

കൊച്ചി: കേരള ഹൈക്കോടതിയിലേക്കു സുപ്രിം കോടതി ശുപാര്‍ശ ചെയ്ത അഞ്ചു ജഡ്്ജിമാരില്‍ ഒരാളെ കേന്ദ്രം ഒഴിവാക്കി. നാലു പുതിയ ജഡ്ജിമാരെ നിയമിച്ച് കേന്ദ്ര നിയമകാര്യ മന്ത്രാലയം വിജ്ഞാപനമിറക്കി. എന്‍ നഗരേഷ് (അസി. സോളിസിറ്റര്‍ ജനറല്‍), വി ജി അരുണ്‍ എന്നിവരുടെയും ജുഡീഷ്യല്‍ സര്‍വീസില്‍ നിന്നുള്ള ടി വി അനില്‍കുമാര്‍, എന്‍ അനില്‍കുമാര്‍ എന്നിവരുടെയും നിയമനത്തിനാണ് വിജ്ഞാപനമായത്. സുപ്രിംകോടതി കോളീജിയം ശുപാര്‍ശ ചെയ്ത് രാഷ്ട്രപതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് അഡീ. ജഡ്ജിമാരായി നാലുപേരെയും നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേസമയം, കൊളീജിയം ശുപാര്‍ശ ചെയ്ത ഹൈക്കോടതി അഭിഭാഷകനായ പി വി കുഞ്ഞികൃഷ്ണന്റെ പേര് വിജ്ഞാപനത്തി ഇല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss