|    Jan 19 Thu, 2017 4:03 am
FLASH NEWS

ഹൈക്കോടതി ചീഫ്ജസ്റ്റിസ് 22ന് ചുമതലയേല്‍ക്കും

Published : 20th September 2016 | Posted By: SMR

കൊച്ചി: കേരള ഹൈക്കോടതിയുടെ ചീഫ്ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ ഈ മാസം 22നു ചുമതലയേല്‍ക്കും. നിലവില്‍ ആക്ടിങ് ചീഫ്ജസ്റ്റിസായ അദ്ദേഹത്തെ ചീഫ്ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസമാണ് ഒപ്പുവച്ചത്. തുടര്‍ന്ന് കേന്ദ്ര നിയമകാര്യവകുപ്പ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. കര്‍ണാടക സ്വദേശിയായ ജസ്റ്റിസ് ശാന്തനഗൗഡര്‍ 2003 മെയ് മുതല്‍ കര്‍ണാടക ഹൈക്കോടതിയിലെ അഡീഷനല്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചയാളാണ്. 2004 സപ്തംബറിലാണ് കര്‍ണാടക ഹൈക്കോടതിയില്‍ ജസ്റ്റിസായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക