|    Nov 19 Mon, 2018 10:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ: ബാര്‍ അസോസിയേഷനുകള്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതി

Published : 11th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷനുകള്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഹൈക്കോടതി ബാറില്‍ നിന്നുള്ള അഭിഭാഷകരെ പരിഗണിക്കാതെ ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാര്‍ശയ്‌ക്കെതിരേയാണ് തെലങ്കാന, ആന്ധ്രപ്രദേശ് ബാര്‍ അസോസിയേഷനുകള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് കത്തയച്ചത്.
ഹൈക്കോടതി അഭിഭാഷകരെ തഴഞ്ഞ് ഏഴു ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശയ്‌ക്കെതിരേയാണ് ചീഫ് ജസ്റ്റിസിനെ സമീപിച്ചത്. ഏഴു ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്തുമ്പോള്‍ അത്രതന്നെ ഹൈക്കോടതി അഭിഭാഷകരെയും ജഡ്ജിമാരായി ഉയര്‍ത്തണമെന്നാണ് അഭിഭാഷക അസോസിയേഷനുകള്‍ കത്തില്‍ ആവശ്യപ്പെടുന്നത്.
ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഭജനം അന്തിമമായി തീരുമാനിക്കപ്പെട്ടിട്ടില്ലെന്നതിനാല്‍ ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ ഉടന്‍ തിരിച്ചയക്കണമെന്നാണ് ഒക്ടോബര്‍ 31നു ചേര്‍ന്ന ഇരു അസോസിയേഷനുകളുടെയും സംയുക്ത ജനറല്‍ ബോഡി യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നത്. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുമ്പോള്‍ 2:1 (രണ്ടു ജില്ലാ ജഡ്ജിമാരെ പരിഗണിക്കുമ്പോള്‍ ഒരു അഭിഭാഷകനെ പരിഗണിക്കുക) എന്നതിനു പകരം 1:1 എന്ന അനുപാതത്തില്‍ നിയമനം നടത്തണമെന്നാണ് ബാര്‍ അസോസിയേഷനുകളുടെ പ്രധാന ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss