|    Mar 28 Tue, 2017 10:06 am
FLASH NEWS

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കെട്ടിടനിര്‍മാണം; സെക്രട്ടറിക്കെതിരേ കോടതി യലക്ഷ്യ ഹരജി

Published : 14th July 2016 | Posted By: SMR

തലശ്ശേരി: ഹൈക്കോടതി ഉത്തരവിലൂടെ അനധികൃത നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞിട്ടും നിര്‍മാണ പ്രവൃത്തികള്‍ തുടരുന്നതിനെതിരേ പാനൂര്‍ നഗരസഭാ സെക്രട്ടറിക്കെതിരേ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിക്കുമെന്ന് ജനകീയ സമിതി സെക്രട്ടറിയുമായ ഇ മനീഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാനൂര്‍ നഗരത്തിലെ സ്വകാര്യ ജ്വല്ലറി ഉടമ റവന്യൂ സ്ഥലം കൈയേറി കെട്ടിട നിര്‍മാണം നടത്തുന്നുവെന്നാണ് പരാതി.
അനധികൃത നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് മനീഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 2016 ജൂലൈ ഒന്നിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു. പ്രസ്തുത ഉത്തരവ് ലംഘിച്ച് നിര്‍മാണം നടത്തുന്നതായാണ് മനീഷിന്റെ ആരോപണം. വാര്‍ത്താസമ്മേളനത്തില്‍ ജനകീയ സമിതി പ്രവര്‍ത്തകന്‍ കെ കെ ചാത്തുക്കുട്ടിയും പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day