|    Nov 16 Fri, 2018 12:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച

Published : 11th November 2018 | Posted By: kasim kzm

കെ പി റയീസ്

വടകര: പൊതുനിരത്തിലെ പരസ്യബോര്‍ഡുകള്‍ നീക്കംചെയ്യാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതില്‍ തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍ക്കും, പോലിസിനും വീഴ്ച. ഉത്തരവില്‍ പറഞ്ഞ സമയം അവസാനിച്ചിട്ടും ഹൈക്കോടതിയുടെ ഉത്തരവിന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പുല്ലുവിലയാണ് കല്‍പിച്ചിരിക്കുന്നത്. രാഷട്രീയപ്പാര്‍ട്ടികളുടെ നടപടി കണ്ടില്ലെന്ന് നടിക്കുകയാണ് പോലിസും ഉദ്യോഗസ്ഥരും.
പൊതുനിരത്തിലെ പരസ്യബോര്‍ഡുകള്‍, കൊടികള്‍, ഫഌക്‌സുകള്‍ തുടങ്ങിയവ നീക്കം ചെയ്യണമെന്ന് ഒക്ടോബര്‍ 23നാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേത്തുടര്‍ന്ന് ഉത്തരവ് നടപ്പാക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, കലക്ടര്‍മാര്‍, പോലിസ് എന്നിവര്‍ക്ക് നല്‍കിയിരുന്നു.
ഉത്തരവ് വന്നതിനെ തുടര്‍ന്ന് പൊതുസ്ഥാപനങ്ങള്‍ തങ്ങളുടെ പരസ്യബോര്‍ഡുകള്‍ നീക്കംചെയ്‌തെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ അതിന് സന്നദ്ധരായില്ല. ഡിവൈഎഫ്‌ഐ, ബിജെപി, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിവിധ പരിപാടികള്‍ സംസ്ഥാനത്തുടനീളം നടക്കുന്ന സാഹചര്യത്തിലാണ് കൊടിതോരണങ്ങള്‍ നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇവ എടുത്തുമാറ്റാന്‍ പോലിസും ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല. ഇത്തരത്തില്‍ ബോര്‍ഡുകളും മറ്റും സ്ഥാപിക്കണമെങ്കില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള അനുമതി തേടണം.
ഇതൊന്നുമില്ലാതെയാണ് പോലിസിന്റെ സംരക്ഷണത്തില്‍ തന്നെ വിവിധ പാര്‍ട്ടികള്‍ കൊടികളും ബോര്‍ഡുകളും സ്ഥാപിച്ച് പരിപാടികള്‍ നടത്തുന്നത്. സിപിഎമ്മിന്റെ പോഷക സംഘടനയുടെ കൊടികളാണു വിവിധ ജില്ലയിലെ ഭാഗങ്ങളില്‍ കൂടുതലുമുള്ളത്. ഇത് നീക്കണമെന്ന് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും രൂക്ഷമായ ഭാഷയിലാണ് നേതാക്കള്‍ പ്രതികരിക്കുന്നത്.
30നുള്ളില്‍ നീക്കംചെയ്ത് സര്‍ക്കാരിലേക്ക് റിപോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ പൂര്‍ണമായി നീക്കം ചെയ്യാന്‍ കഴിയാതെ വന്നതോടെ റിപോര്‍ട്ട് നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍ വെട്ടിലാവുകയാണ്. ബോര്‍ഡുകളും മറ്റു സ്ഥാപിക്കണമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി തേടണമെന്ന് ഉത്തരവില്‍ പറയുമ്പോഴും അനുമതിയില്ലാതെ സ്ഥാപിക്കുന്നവ നീക്കം ചെയ്യാനോ, നിരക്ക് ഈടാക്കാനോ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss