|    Dec 12 Tue, 2017 12:14 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹൈക്കോടതിവിധി നിര്‍ഭാഗ്യകരം: സുധീരന്‍

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: മദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കുന്നതിന് ഇടയാക്കുന്ന കഴിഞ്ഞ ദിവസത്തെ ഹൈക്കോടതിവിധി നിര്‍ഭാഗ്യകരമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.
ബാറുകളില്‍ നിന്നും ബിയറും വൈനും പുറത്തു ചില്ലറവില്‍പന നടത്തുന്നത് നിയമവിരുദ്ധമല്ലെന്നും ഇതിനായി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുന്നത് ക്രമവിരുദ്ധമല്ലെന്നുമുള്ള ഹൈക്കോടതിവിധി മദ്യ ഉപഭോഗത്തിന് സഹായകരമായ സാഹചര്യത്തിലേക്കാണ് എത്തിക്കുകയെന്ന് സുധീരന്‍ പറഞ്ഞു.
ഈ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകേണ്ടത് ആവശ്യമാണ്. അതോടൊപ്പം തന്നെ ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും സുധീരന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക