|    Oct 18 Wed, 2017 10:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹൈക്കോടതിയില്‍ 14 ജഡ്ജിമാരുടെ ഒഴിവെന്ന് വിവരാവകാശരേഖ

Published : 2nd July 2016 | Posted By: SMR

കോഴിക്കോട്: ദിനേന നിരവധി കേസുകള്‍ കൈകാര്യം ചെയ്യുന്ന ഹൈക്കോടതിയില്‍ 14 ജഡ്ജിമാരുടെ ഒഴിവെന്ന് വിവരാവകാശ രേഖ. വിവരാവകാശ നിയമപ്രകാരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണ് 47 ജഡ്ജിമാരുടെ തസ്തികയില്‍ 14 പേരുടെ ഒഴിവുണ്ടെന്ന മറുപടി ലഭിച്ചത്.
ഈവര്‍ഷം ജനുവരി ഒന്നുമുതല്‍ മെയ് 20 വരെ മാത്രം 35,279 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകളില്‍ വിധി പ്രഖ്യാപിച്ചത് ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ്. 43780 എണ്ണം. 2007 ജനുവരി 30 മുതലുള്ള കാലയളവിലാണിത്.
ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോനാണ് തൊട്ടുപിന്നില്‍. 2009 ജനുവരി അഞ്ചിന് ജഡ്ജിയായ ഇദ്ദേഹം വിധി പ്രഖ്യാപിച്ച കേസുകളുടെ എണ്ണം 32439. ആക്ടിങ് ചീഫ് ജസ്റ്റിസായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ ഹൈക്കോടതി ജഡ്ജിയായി തീര്‍പ്പാക്കിയത് 28600 കേസുകള്‍. 2005 ഫെബ്രുവരി രണ്ടിന് ജഡ്ജിയായ ജസ്റ്റിസ് കെ ടി ശങ്കരന്‍ തീര്‍പ്പാക്കിയത് 24079 കേസുകള്‍.
2013 ജനുവരി 28ന് ജഡ്ജിയായ ജസ്റ്റിസ് ബി കെമാല്‍ പാഷ തീര്‍പ്പാക്കിയത് 11221 എണ്ണം. ഇതേദിവസം ജഡ്ജിയായ ജസ്റ്റിസ് എ ഹരിപ്രസാദ് വിധിപ്രഖ്യാപിച്ചത് 6027 കേസുകള്‍. 2014 ജനുവരി 23ന് ജഡ്ജിയായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് തീര്‍പ്പാക്കിയത് 20088 കേസുകള്‍. ഇതേദിവസം ജഡ്ജിയായ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തീര്‍പ്പാക്കിയത് 4942 കേസുകള്‍. ഇതേ ദിവസം ജഡ്ജിയായ ജസ്റ്റിസ് എ കെ ജയശങ്കര്‍ തീര്‍പ്പാക്കിയത് 10270 കേസുകള്‍.
2015 ഏപ്രില്‍ 10ന് ജഡ്ജിയായ ജസ്റ്റിസ് സുനില്‍ തോമസ് തീര്‍പ്പാക്കിയത് 4500 കേസുകള്‍. ഇതേദിവസം ജഡ്ജിമാരായ ജസ്റ്റിസ് ഷാജി പി ചാലി തീര്‍പ്പാക്കിയത് 2145ഉം ജസ്റ്റിസ് രാജവിജയരാഘവന്‍ തീര്‍പ്പാക്കിയത് 936 എണ്ണം എന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക