|    Oct 22 Sun, 2017 10:20 am
Home   >  Todays Paper  >  Page 4  >  

ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം

Published : 27th July 2016 | Posted By: SMR

കൊച്ചി: കേരള  ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത ശേഖരിക്കുന്നതിന് ഭാഗിക നിയന്ത്രണം. ജഡ്ജിമാരുടെ ചേംബറുകളിലേക്കും സ്റ്റെനോ പൂളുകളിലേക്കും മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജഡ്ജിമാരുടെ ചേംബറുകളിലും സ്റ്റെനോപൂളുകളിലും എത്തി മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത ശേഖരിക്കുന്നത്   തല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതിയിലെ പബഌക് റിലേഷന്‍സ് ഓഫീസില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയോടെ മാധ്യമ പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.
അതേസമയം, കോടതി മുറികളിലെ നിയമ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തടസമില്ലെന്നും അറിയിച്ചു. എന്നാല്‍, നിയന്ത്രണം എത്ര ദിവസത്തേക്കാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.ഹൈക്കോടതിയിലെ മീഡിയ റൂം അടച്ചുപൂട്ടിയതിനു പിന്നാലെയാണ് മാധ്യമസ്വാതന്ത്ര്യത്തെ വിലക്കുന്ന രീതിയില്‍  കൂടുതല്‍ നിര്‍ദേശം ഹൈക്കോടതി പബ്ലിക് റിലേഷന്‍ ഓഫീസര്‍ നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക